വെള്ളറട : അനധികൃതമായി മദ്യവില്‍പ്പന നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. കാരക്കോണം പുല്ലന്തേരി അയന്തി തോട്ടം വീട്ടില്‍ സലിമന്(50) ആണ് പിടിയിലായത്. കേരള തമിഴ്നാട് ബിവറേജ് ഷോപ്പുകള്‍ പൂട്ടിയതോടെ അതിര്‍ത്തിയില്‍ മദ്യവില്പന സംഘം സജീവമാകുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് 11.805 ലിറ്റര്‍ വിദേശമദ്യം ഇയാളുടെ വീട്ടുവളപ്പില്‍ നിന്നും കണ്ടെത്തിയത്.
180 എംഎല് വരുന്ന 26 കുപ്പിയും 375 എംഎല്ലിന്റെ 19 കുപ്പിയുമാണ് ചാക്കില്‍ പൊതിഞ്ഞു കെട്ടിയ നിലയില്‍ കണ്ടെത്തിയത്. ഏക്സൈസുകാര് പരിശോധന നടത്തിയ സമയത്തിനു മുമ്പ് മദ്യം വിറ്റുകിട്ടിയതായ3000 രൂപയും കണ്ടെത്തിയിറ്റുണ്ട്. ഏക്സൈസ് ഇന്‍സ്പക്ടര്‍ എല്‍ .ആര് അജീഷിന്റെ നേതൃത്വത്തിലെ സംഘമാണ് മദ്യം പിടികൂടിയത്.