ശതകോടീശ്വരൻമാരുടെ പട്ടികയിൽ എം.എ. യൂസഫലി ; എട്ടാംസ്ഥാനത്ത് ; ആസ്തി 55,000 കോടി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ ബിസിനസ് അതികായൻമാരായ ഇന്ത്യൻ വ്യവസായികളുടെ പട്ടിക പുറത്ത്. ആദ്യ പത്തിൽ മലയാളിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലിയും ഇടം പിടിച്ചിട്ടുണ്ട്. എട്ടാംസ്ഥാനത്താണ് ഇദ്ദേഹം. 55,000 കോടിയാണ് യൂസഫലിയുടെ ആസ്തി. ഹുറൂൺ ഇന്ത്യ 2024 റിപ്പോർട്ടനുസരിച്ച് ശതകോടീശ്വരൻമാരുടെ പട്ടികയിൽ 40ാം സ്ഥാനത്താണ് യൂസഫലി. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൂന്ന് ഇന്ത്യൻ വ്യവസായികളാണ് പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. ഗോപിചന്ദ് ഹിന്ദുജ ആൻഡ് ഫാമിലി, എൽ.എൻ. മിത്തൽ ആൻഡ് ഫാമിലി, അനിൽ അഗർവാൾ ആൻഡ് ഫാമിലി എന്നിവരാണ് എൻ.ആർ.ഐ സമ്പന്ന പട്ടികയിലെ ആദ്യ മൂന്ന് സ്ഥാനക്കാർ. 1,92,700 കോടിയാണ് ഗോപിചന്ദ് ഹിന്ദുജയുടെ കുടുംബത്തിന്റെയും ആസ്തി. എൽ.എൻ. മിത്തലിന് 1,60,900 കോടിയുടെയും അനിൽ അഗർവാളിന് 1,11,400 കോടിയുടെയും ആസ്തിയാണുള്ളത്. ഷാപൂർ പല്ലോഞ്ജി മിസ്ത്രി, ജയ് ചൗധരി,ശ്രീ പ്രകാശ് ലോഹിയ, വിവേക് ചാന്ദ് സെഹ്ഗൽ ആൻഡ് ഫാമിലി, യൂസഫലി എം.എ, രാകേഷ് ഗാങ്‍വാൾ ആൻഡ് ഫാമിലി, റൊമേഷ് ടി. വധിവാനി എന്നിവരാണ് പട്ടികയിലെ മറ്റ് ശതകോടീശ്വരൻമാർ. അബൂദബി ആസ്ഥാനമായാണ് യൂസഫലി പ്രവർത്തിക്കുന്നത്. ലണ്ടനിലാണ് ശ്രീ പ്രകാശ് ലോഹ്യയുടെയും ബിസിനസ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...

കാട്ടുപന്നി ശല്യം നിയന്ത്രിക്കാന്‍ ചെറുകോൽ ഗ്രാമപഞ്ചായത്തിൽ കർഷക – ഷൂട്ടർ സംഗമം നടന്നു

0
​ചെറുകോൽ : കാട്ടുപന്നി ശല്യം രൂക്ഷമായ സാഹചര്യത്തിൽ ചെറുകോൽ ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ...

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി

0
പത്തനാപുരം: പത്തനാപുരം കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ പ്ലസ് ടു വിദ്യാർഥിയെ കാണാതായി. മൗണ്ട്...

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ

0
തിരുവനന്തപുരം: 108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ...