ഇലക്ട്രിക് മൊബിലിറ്റിയെ ആദ്യം സ്വീകരിക്കാൻ അല്പം വിമുഖത കാണിച്ചു എങ്കിലും ഇന്ത്യ ക്രമേണ ഇതിനെ കാര്യമായി തന്നെ സ്വീകരിക്കുകയാണ്. ടു വീലറുകൾ മുതൽ ഫാമിലി കാറുകൾ വരെ ഇന്ന് ഇവി സെഗ്മെന്റിലുണ്ട് എന്നത് ആശ്ചര്യമല്ല. ആഡംബര കാർ വിഭാഗത്തിലും ഇവികളുടെ പങ്ക് ചെറുതല്ല. ഈ ആഡംബര ഇലക്ട്രിക് കാറുകൾ ആധുനികത, നൂതന സാങ്കേതികവിദ്യ, പരിസ്ഥിതി സൗഹൃദം എന്നിവയുടെ ഒരു മികച്ച പായ്ക്കേജ് തന്നെ വാഗ്ദാനം ചെയ്യുന്നു. ഇവ ഇന്ത്യയിൽ ഇലക്ട്രിക് മൊബിലിറ്റിക്ക് ഒരു നല്ല ഭാവി തന്നെ അടയാളപ്പെടുത്തുന്നു എന്ന് നിസംശയം പറയാം. ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും താങ്ങാനാവുന്ന അഞ്ച് ആഡംബര ഇലക്ട്രിക് കാറുകളുടെ ലിസ്റ്റാണ് ഞങ്ങൾ ഇവിടെ പങ്കുവെയ്ക്കുന്നത്. ഓരോന്നും സസ്റ്റെയിനബിൾ ഡ്രൈവിംഗിനൊപ്പം മികവുറ്റ എക്സ്പീരിയൻസും പ്രദാനം ചെയ്യുന്നു.
1. മിനി കൂപ്പർ SE: കരിസ്മാറ്റിക് ഓൾ ഇലക്‌ട്രിക് ഹാച്ച്‌ബാക്കായ മിനി കൂപ്പർ SE, വളരെ ഡിസ്റ്റിംഗ്റ്റീവായ ഇലക്ട്രിക് ഘടകങ്ങൾ പ്രദർശിപ്പിക്കുമ്പോൾ തന്നെ ഏറ്റവും മികച്ചതും പരമ്പരാഗതവുമായി മിനി ഡിസൈൻ എലമെന്റുകളായ റൗണ്ട് ഹെഡ്‌ലാമ്പുകൾ, ചെറിയ ഫുട്ട്പ്രിന്റുകൾ മുതലായവ യാതൊരു മാറ്റവുമില്ലാതെ നിലനിർത്തുന്നു. പാസഞ്ചർ സീറ്റിനടിയിൽ ഘടിപ്പിച്ചിരിക്കുന്ന 32.6 kWh ബാറ്ററി പായ്ക്കാണ് വാഹനത്തിന്റെ ഹൃദയം. ഫ്രണ്ട് ആക്‌സിൽ ഫിറ്റ് ചെയ്തിരിക്കുന്ന മോട്ടോർ 184 bhp മാക്സ് പവറും 270 Nm പീക്ക് torque ഉം വാഗ്ദാനം ചെയ്യുന്നു. 7.3 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിവുള്ള കൂപ്പർ SE -ക്ക് സിംഗിൾ ചാർജിൽ 270 കിലോമീറ്റർ വരെ WLTP- സാക്ഷ്യപ്പെടുത്തിയ ഡ്രൈവിംഗ് റേഞ്ച് ഉണ്ട്. 53.50 ലക്ഷം രൂപയാണ് കൂപ്പർ SE -ക്ക് മിനി നൽകിയിരിക്കുന്ന എക്സ്-ഷോറൂം വില.
2. വോൾവോ XC40 റീചാർജ് വില: 56.90 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്ന വോൾവോ XC40 റീചാർജ് എന്നത് സസ്റ്റെയിനബിളിറ്റിയുടേയും സ്വീഡിഷ് ആഡംബരത്തിന്റെയും പ്രതീകമാണ്. വാഹനത്തിന്റെ സ്റ്റൈലിഷ് ഡിസൈനിൽ മനോഹരമായ എൽഇഡി ലൈറ്റുകൾ, ബ്ലാക്ക്ഡ്-ഔട്ട് ഗ്രില്ല്, 19 ഇഞ്ച് അലോയി വീലുകൾ, അഡ്വാൻസ്ഡ് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമായി വരുന്ന മികവുറ്റ ഇന്റീരിയർ, ADAS ടെക്, പനോരമിക് സൺറൂഫ് എന്നിവ ഉൾപ്പെടുന്നു. 78 kWh ബാറ്ററിയും ഡ്യുവൽ ഇലക്ട്രിക് മോട്ടോറുകളും ചേർന്ന് 408 bhp മാക്സ് പവറും 660 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു. 33 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ വേഗത്തിൽ ചാർജ് കൈവരിക്കാൻ കഴിവുള്ള, XC40 റീചാർജ് സിംഗിൾ ചാർജിൽ 418 കിലോമീറ്റർ എന്ന മികച്ച റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
3. Kia EV6 വില: രൂപ. 60.95 ലക്ഷം മുതൽ 65.95 ലക്ഷം രൂപ വരെ എക്സ്-ഷോറൂം വിലയ്ക്ക് എത്തുന്ന E-GMP പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള കിയ EV6, RWD, AWD വേരിയന്റുകളിൽ ലഭ്യമാണ്. 77.4 kWh ബാറ്ററി പാക്കുമായി സജ്ജീകരിച്ചിരിക്കുന്ന കാർ സിംഗിൾ ചാർജിൽ 708 കിലോമീറ്റർ വരെ ARAI റേറ്റഡ് ശ്രദ്ധേയമായ ഡ്രൈവിംഗ് റേഞ്ച് കൈവരിക്കുന്നു. പവർട്രെയിനിൽ RWD -ക്ക് പിന്നിൽ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോറും AWD -യ്ക്ക് ഡ്യുവൽ മോട്ടോർ സെറ്റപ്പും അടങ്ങിയിരിക്കുന്നു. RWD -ൽ 226 bhp പവറും AWD -ൽ 322 bhp പവറും ഈ മോട്ടോറുകൾ ഉത്പാദിപ്പിക്കുന്നു. കിയ EV6, നീളമേറിയ രൂപശൈലിയും പിക്‌സൽ എൽഇഡി ഹെഡ്‌ലൈറ്റുകളും ഉൾപ്പെടെയുള്ള വളരെ സുഗമമായ ഡിസൈൻ ഘടകങ്ങൾ പ്രദർശിപ്പിക്കുന്നു. പ്രീമിയം ഫീച്ചറുകളുടെ ഒരു സെറ്റിനൊപ്പം ടെക്കിനാൽ സമ്പന്നമായ ഇന്റീരിയറാണ് വാഹനത്തിലുള്ളത്.
4. വോൾവോ C40 റീചാർജ്: വോൾവോ C40 റീചാർജ്, XC40 റീചാർജ് അടിസ്ഥാനമാക്കിയുള്ള എസ്‌യുവി കൂപ്പെ മോഡലാണ്. ആഡംബര പൂർണ്ണമായ ഓൾ ഇലക്‌ട്രിക് ഡ്രൈവിംഗ് എക്സ്പീരിയൻസ് വാഹനം വാഗ്ദാനം ചെയ്യുന്നു. XC40 റീചാർജിന്റെ അതേ പവർട്രെയിനും ബാറ്ററിയും പങ്കിടുന്ന ഇത് 408 bhp മാക്സ് പവറും 660 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. 4.7 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന 100 കിലോമീറ്റർ വേഗത വാഹനം കൈവരിക്കുന്നു. C40 റീചാർജിന് സിംഗിൾ ചാർജിൽ 530 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ആൻഡ്രോയിഡ് ബേസ്ഡ് ഇൻഫോടെയിൻമെന്റ്, ADAS ടെക്, അമിനിറ്റികളുടെ ഒരു സമഗ്രമായ സ്യൂട്ട് എന്നിവ പോലെയുള്ള നൂതന ഫീച്ചറുകൾ, ഒരു സ്പോർട്ടി കൂപ്പെ സ്റ്റൈൽ രൂപകൽപ്പനയിൽ നിർമ്മാതാക്കൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. 61.25 ലക്ഷം രൂപയോളമാണ് വാഹനത്തിന്റെ എക്സ്-ഷോറൂം വില.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033