ഗ്രന്ഥശാലകളിലെ യു.പി, ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായി കലാസാഹിത്യ മത്സരം ശനിയാഴ്ച റാന്നിയില്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഗ്രന്ഥശാലകളിലെ യു.പി, ഹൈസ്ക്കൂള്‍ കുട്ടികള്‍ക്കായി കലാസാഹിത്യ മത്സരം സര്‍ഗോത്സവം നടത്തും. ശനിയാഴ്ച റാന്നി എം.എസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ ഒമ്പത് മുതലാണ് സര്‍ഗോത്സവം നടക്കുന്നത്. കുട്ടികളുടെ രജിസ്ട്രേഷന് ശേഷം സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗം പി.ആര്‍ പ്രസാദ് ഉദ്ഘാടനം നിര്‍വ്വഹിക്കും. താലൂക്ക് പ്രസിഡന്റ് എം.വി പ്രസന്നകുമാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ എക്സിക്യൂട്ടീവ് അംഗം എസ്.ഹരിദാസ്, എം.എസ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സ്മിജു ജേക്കബ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. തോമസ് ശാമുവേല്‍, ശിവന്‍കുട്ടി നായര്‍, ദിപിന്‍ദാസ്, വി.എം പ്രകാശ് എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് മത്സരങ്ങള്‍ക്ക് തുടക്കമാകും.

വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളനം റാന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശശികലാ രാജശേഖരന്‍ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ടി.ശശിധരന്‍ അധ്യക്ഷത വഹിക്കും. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.ജി ആനന്ദന്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ജില്ലാ എക്സിക്യൂട്ടീവ് അംഗം കോമളം അനിരുദ്ധന്‍, റാന്നി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ജെ ബാബുരാജ്, വാര്‍ഡംഗം സാബു പി.എബ്രഹാം, എം.എസ്
സ്കൂള്‍ പ്രഥമധ്യാപിക സിംല മോള്‍, മുന്‍ സെക്രട്ടറിമാരായ ലീലാ ഗംഗാധരന്‍, പി.കെ പ്രഭാകരന്‍, പി.ആര്‍ സജീവന്‍, സുബിന്‍, കെ.വി റെജി, പി.ചന്ദ്രമോഹന്‍ റാന്നി എന്നിവര്‍ പ്രസംഗിക്കും. പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി താലൂക്ക് സെക്രട്ടറി പ്രൊഫ.വി.ആര്‍ വിശ്വനാഥന്‍ നായര്‍, പ്രോഗ്രാം കണ്‍വീനര്‍ എസ് അജിത്ത് എന്നിവര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇലന്തൂര്‍ പഞ്ചായത്തില്‍ സൗജന്യ ഓണകിറ്റുകള്‍ വിതരണം ചെയ്തു

0
ഇലന്തൂർ : ഇലന്തൂർ ഗ്രാമ പഞ്ചായത്തില്‍ സൗജന്യ ഓണകിറ്റുകളുടെ വിതരണം പ്രസിഡന്റ്...

മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡലിന് അര്‍ഹനായി പത്തനംതിട്ട ഫയർ സ്റ്റേഷനിലെ കെ.കെ രമാകാന്ത്

0
പത്തനംതിട്ട : പത്തനംതിട്ട ഫയര്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥന് മുഖ്യമന്ത്രിയുടെ സര്‍വീസ് മെഡല്‍...

വാഴയിലയിലൂടെ വരുമാനം കണ്ടെത്തി ഇളമണ്ണൂര്‍ സ്വദേശി സുരേഷും കുടുംബവും

0
കോന്നി : വാഴയിലകള്‍ വിറ്റ്‌ വത്യസ്തമായ മാര്‍ഗത്തിലൂടെ മികച്ച വരുമാനം നേടുകയാണ്‌...

​’ഗ്യാനേഷ് കുമാറിനെ കൊണ്ടുപോയ്ക്കോളൂ, ഇവിഎമ്മുകൾ അയച്ചുതരാം’; ട്രംപിനെ പരിഹസിച്ച് കോൺഗ്രസ് നേതാവ് പവൻ ഖേര

0
ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുകഴ്ത്തി യുഎസ് പ്രസിഡന്റ്...