Wednesday, September 4, 2024 9:41 am

സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സാഹിത്യകാരന്‍ ഗഫൂര്‍ അറയ്ക്കല്‍(54) അന്തരിച്ചു. പുതിയ നോവല്‍ ‘ദ കോയ’ വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെ ജില്ലാ സഹകരണ ആശുപത്രിയില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് അന്ത്യം. ക്യാന്‍സര്‍ ബാധിതനായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ചേളാരി പൂതേരിവളപ്പിലെ ചെമ്പരത്തിയിലാണ് താമസം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവര്‍ത്തകന്‍ എന്ന നിലകളില്‍ ശ്രദ്ധേയനാണ് ഗഫൂര്‍. ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. ഫാറൂഖ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദവും ബിഎഡും പാസായി. ചേളാരിയില്‍ പാരലല്‍ അധ്യാപകനായിരിക്കെ എഴുത്തില്‍ സജീവമായി. പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കൗണ്‍സില്‍ അംഗമായിരുന്നു.

ഫാറൂഖ് കോളേജ് പഠനകാലത്തു തന്നെ എഴുത്തില്‍ ശ്രദ്ധിക്കപ്പെട്ടു. നിദ്ര നഷ്ടപ്പെട്ട സൂര്യന്‍, അമീബ ഇര പിടിക്കുന്നതെങ്ങിനെ എന്ന രണ്ട് കവിതാ സമാഹാരങ്ങള്‍ വിദ്യാര്‍ഥിയായിരിക്കെ പുറത്തിറക്കി. ഒരു ഭൂതത്തിന്റെ ഭാവി ജീവിതം, അരപ്പിരിലൂസായ കാറ്റാടിയന്ത്രം, ഹോര്‍ത്തൂസുകളുടെ ചോമി, രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി എന്നീ നോവലുകള്‍ രചിച്ചു. നക്ഷത്രജന്മം, മത്സ്യഗന്ധികളുടെ നാട് എന്നിവയാണ് ബാലസാഹിത്യ കൃതികള്‍. ‘ലുക്ക ചുപ്പി’ സിനിമയ്ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ഭാര്യ: ആശാ പി കൃഷ്ണന്‍ (അധ്യാപിക, പേട്ട ജിഎംഎല്‍പി സ്‌കൂള്‍). മക്കള്‍: ഋത്വിക് ലാല്‍, അഭിരാമി.

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shanthi--up
shilpa-2
WhatsAppImage2022-07-31at72836PM
silpa-up
life-line
previous arrow
next arrow

FEATURED

ശല്യമായി തീർന്ന കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നു

0
തിരുവല്ല : തിരുവല്ലയിൽ ശല്യമായി തീർന്ന കാട്ടുപന്നികളെ തിരുവല്ല നഗരസഭയുടെ നേതൃത്വത്തിൽ...

പാപ്പനംകോട് തീപിടുത്തം ; കെട്ടിടത്തിലേക്ക് കയറിപ്പോയ ആൾ തിരിച്ചെത്തിയില്ല, പിന്നാലെ പൊട്ടിത്തെറി, ഒടുവിൽ അറിയുന്നത്...

0
തിരുവനന്തപുരം: പാപ്പനംകോട് തീപിടുത്തം കൊലപാതകമാണെന്ന സംശയത്തിലാണ് പോലീസ് അന്വേഷണം മുന്നോട്ട് പോകുന്നത്....

അങ്ങനെ ഒന്നും നടന്നിട്ടില്ല, ല​ഹ​രിപ്പാ​ർ​ട്ടി ആ​രോ​പ​ണം വ്യാ​ജം ; റി​മ ക​ല്ലി​ങ്ക​ൽ

0
കൊച്ചി: വീ​ട്ടി​ൽ ല​ഹ​രി​പ്പാർ​ട്ടി ന​ട​ത്തി​യെ​ന്ന ഗാ​യി​ക സു​ചി​ത്ര​യു​ടെ ആ​രോ​പ​ണം വ്യാ​ജ​മാ​ണെ​ന്നും നി​യ​മ​ന‌​ട​പ​ടി...

പെരിങ്ങരയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ലഘുഭക്ഷണ നിര്‍മ്മാണ യൂണിറ്റ് അടച്ചുപൂട്ടി

0
തിരുവല്ല : പെരിങ്ങരയില്‍ പഞ്ചായത്ത് അധികൃതരും ആരോഗ്യ വിഭാഗവും ചേര്‍ന്ന് നടത്തിയ...