ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നു

For full experience, Download our mobile application:
Get it on Google Play

ലിവർപൂളിന്റെ സെനഗൽ താരം സാദിയോ മാനെ ക്ലബ് വിടുന്നതായി റിപ്പോർട്ട്. ആറ് വർഷം നീണ്ട കരിയറിന് ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് വിടാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം. ലിവർപൂളിൽ ഒരു വർഷത്തെ കരാർ കൂടി ബാക്കിയുണ്ടെങ്കിലും ക്ലബ്ബിൽ തുടരാൻ അദ്ദേഹത്തിന് താൽപ്പര്യമില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ലിവർപൂൾ വിട്ട് ജർമ്മൻ ക്ലബ് ബയേൺ മ്യൂണിക്കിലേക്ക് പോകുമെന്നാണ് സൂചന.

2016 മുതൽ ലിവർപൂളിനൊപ്പമുള്ള മാനെ ഈജിപ്തിന്റെ മുഹമ്മദ് സലാ, ബ്രസീലിന്റെ റോബർട്ടോ ഫിർമിനോ എന്നിവർക്കൊപ്പം മുന്നേറ്റ മുന്നേറ്റത്തിലെ പ്രധാന കണ്ണിയാണ്. ലിവർപൂളിനായി 296 മത്സരങ്ങൾ കളിച്ച മാനെ 120 ഗോളുകളും 48 അസിസ്റ്റുകളും നേടിയിട്ടുണ്ട്. പ്രീമിയർ ലീഗ് കിരീടങ്ങൾ ഉൾപ്പെടെ ആറ് കിരീട വിജയങ്ങളിലും മാനെ പങ്കാളിയായിട്ടുണ്ട്. ബയേൺ താരം റോബർട്ട് ലെവൻഡോസ്കി ഈ വർഷം ക്ലബ് വിടുമെന്നാണ് റിപ്പോർട്ട്. സ്പാനിഷ് ക്ലബ് ബാഴ്സലോണയിൽ ലെവൻഡോസ്കി ചേരുമെന്നാണ് സൂചന. ലെവൻഡോവ്സ്കി ക്ലബ് വിടുമ്പോൾ മാനെയെ ടീമിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബയേൺ എന്നാണ് റിപ്പോർട്ടുകൾ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...