അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : അനിശ്ചിതകാല പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി. വേതന പാക്കേജ് നടപ്പിലാക്കണം എന്ന ആവശ്യം നിരാകരിച്ചതോടെയാണ് പണിമുടക്കിൽ മാറ്റമില്ലെന്ന് റേഷൻ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചത്. റേഷൻ കട അടച്ചിട്ട് സമരം ചെയ്യും. 7 വർഷമായി ഉന്നയിക്കുന്ന ആവശ്യമാണിതെന്ന് സമരസമിതി ജനറൽ കൺവീനർ ജോണി നെല്ലൂർ പറഞ്ഞു. 18000 രൂപയാണ് അടിസ്ഥാന വേതനം. എല്ലാ ചെലവും കഴിഞ്ഞാൽ തുച്ഛമായ തുകയാണ് വ്യാപാരികൾക്ക് കിട്ടുന്നത്. വിൽപ്പന പരിധി ഒഴിവാക്കണമെന്നും റേഷൻ വ്യാപാരി സംയുക്ത സമരസമിതി ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇടപെട്ടാൽ പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

റേഷൻ വ്യാപാരികളുടെ പണിമുടക്ക് ഒത്തുതീർക്കുന്നതിനായി ഭക്ഷ്യമന്ത്രി വ്യാപാരികളുമായി നടത്തിയ ചർച്ച അലസിപ്പിരിഞ്ഞതിനെ തുടർന്നാണ് അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി പ്രഖ്യാപിച്ചിരിക്കുന്നത്. ഈമാസം 27 മുതലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളം കൂട്ടണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്നാണ് ചർച്ച അലസിപ്പിരിഞ്ഞത്. റേഷൻ വ്യാപാരികൾ അനിശ്ചിതകാല കടയടപ്പ് സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഭക്ഷ്യ മന്ത്രി ജി.ആർ.അനിൽ റേഷൻ വ്യാപാരികളുടെ സംയുക്ത സമരസമിതിയുമായി ചർച്ച നടത്തിയത്. ക്ഷേമിനിധി പെൻഷൻ വർദ്ധന, കെടിപിഡിഎസ് ആക്ടിലെ ഭേദഗതി എന്നിവയിലെല്ലാം വ്യാപാരികളുടെ ആവശ്യം ഭക്ഷ്യവകുപ്പ് അംഗീകരിച്ചു. എന്നാൽ വേതന പാക്കേജ് പരിഷ്കരിക്കണമെന്ന ആവശ്യം അംഗീകരിച്ചില്ല. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം വേതനം കൂട്ടുന്നത് പരിണിക്കാൻ ആവില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഇതാണ് ചർച്ച അലസിപ്പിരിയാൻ കാരണം. 14248 റേഷൻ കടകളാണ് സംസ്ഥാനത്തുളളത്. ഈമാസം 27 മുതൽ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിക്കുന്നതോടെ സാധാരണക്കാരായ ജനങ്ങളാകും ബുദ്ധിമുട്ടിലാകുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനം സുഗമമാക്കാന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കണം ; ആന്റോ...

0
പത്തനംതിട്ട : ശബരിമല മണ്ഡല – മകരവിളക്ക് തീർത്ഥാടനവുമായി ബന്ധപ്പെട്ട് ആരോഗ്യ...

വയനാട്ടിലെ ജനങ്ങളെ അവഗണിക്കുന്നുവെന്നാരോപിച്ച് മണ്ഡലം എംപി പ്രിയങ്കാ ഗാന്ധിക്കെതിരെ കടുത്ത വിമർശനവുമായി എഐഎസ്എഫ് പത്തനംതിട്ട...

0
പത്തനംതിട്ട: സമീപകാല ചരിത്രത്തിലെ ഏറ്റവും ദാരുണമായ പ്രകൃതിദുരന്തത്തിലൂടെ കടന്നുപോകുന്ന വയനാട്ടിലെ ജനങ്ങളെ...

ദിവ്യ എസ്. അയ്യരെ മാറ്റിയത് വിവാദമാക്കേണ്ടതില്ലെന്ന് സിപിഎം നേതാവ് കെ.കെ ശൈലജ

0
ന്യൂഡൽഹി: വിഴിഞ്ഞം തുറമുഖ എംഡി ആയിരുന്ന ദിവ്യ എസ്. അയ്യരെ മാറ്റിയത്...

23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവ് ; പരാതിയില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

0
മലപ്പുറം: മലപ്പുറത്ത് 23 ദിവസം പ്രായമായ കുഞ്ഞിൻ്റെ ചേലാകർമ്മത്തിൽ ചികിത്സാ പിഴവെന്ന്...