കൊല്ലം : പ്രൈം മിനിസ്റ്റേഴ്‌സ് എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാം (പി.എം.ഇ.ജി.പി.) വഴി വായ്പ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് പലരില്‍നിന്നായി 11 ലക്ഷം തട്ടിയെടുത്തതായി പരാതി. കല്ലുവാതുക്കല്‍ സ്വദേശി പ്രേമജയ്ക്കും കൂട്ടാളികള്‍ക്കുമെതിരെയാണ് കബളിപ്പിക്കപ്പെട്ടവര്‍ പരാതി നല്‍കിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട് പത്തുപേര്‍ ചാത്തന്നൂര്‍ എ.സി.പി., സിറ്റി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.
പരാതിക്കാരില്‍നിന്ന് ഒരുലക്ഷം മുതല്‍ ഒന്നരലക്ഷം രൂപവരെയാണ് ഇവര്‍ വാങ്ങിയത്. കബളിപ്പിക്കപ്പെട്ടവരില്‍ ഏറെയും സ്ത്രീകളാണ്. ഇവര്‍ക്ക് തയ്യല്‍ക്കടയും അനുബന്ധസ്ഥാപനങ്ങളും തുടങ്ങുന്നതിനും പുരുഷന്മാര്‍ക്ക് ഫര്‍ണിച്ചര്‍ നിര്‍മാണ വര്‍ക്‌ഷോപ്പ് നടത്തുന്നതിനും അഞ്ചുലക്ഷംമുതല്‍ വായ്പ തരപ്പെടുത്തിക്കടുക്കാമെന്നാണ് വാഗ്ദാനം ചെയ്തിരുന്നത്.