ആലപ്പുഴയിൽ ഒക്ടോബറിൽ കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കാർത്തികപ്പള്ളി വലിയ കുളങ്ങരയിൽ ചതുപ്പിനുള്ളിൽ മൃതദേഹം കണ്ടെത്തി. മൃതദേഹം തിരിച്ചറിഞ്ഞു. ഒക്ടോബർ 14 ന് തൃക്കുന്നപ്പുഴയിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ കന്യാകുമാരി കുമാരപുരം സ്വദേശി സേവ്യറിന്റേതാണ് മൃതദേഹം. സേവ്യറിന്റെ തിരോധാനത്തിൽ കുടുംബം നേരത്തെ തന്നെ ദുരൂഹത ആരോപിച്ചിരുന്നു.

ഹരിപ്പാട് വലിയകുളങ്ങര ക്ഷേത്രത്തിന് സമീപം വീട് നിർമ്മാണ ജോലികൾക്കായി വന്നതായിരുന്നു സേവ്യർ. മറ്റ് ജോലിക്കാർക്ക് ഒപ്പം ഇവിടെ തന്നെയാണ് താമസിച്ചിരുന്നത്. ഒക്ടോബർ 14 ന് രാത്രി മുതലാണ് സേവ്യറിനെ കാണാതായത്. കന്യാകുമാരിയിൽ നിന്ന് സേവ്യറിന്‍റെ ഭാര്യ സുജയടക്കമുള്ള കുടുംബാംഗങ്ങൾ നേരിട്ടെത്തിയാണ് തൃക്കുന്നപ്പുഴ പോലീസിൽ പരാതി നൽകിയത്.

സേവ്യറിന്‍റെ തിരോധാനത്തിൽ ഒരു സൂചനയും പോലീസിന് കണ്ടെത്താനായിരുന്നില്ല. അതിനിടെ അന്വേഷണം കാര്യക്ഷമമല്ലെന്ന പരാതി കുടുംബം ഉന്നയിച്ചിരുന്നു. സേവ്യറിനെ തട്ടിക്കൊണ്ടുപോയതിനോ കൊലപ്പെടുത്തിയതിനോ തെളിവില്ലെന്നായിരുന്നു പോലീസ് വാദം. നിർമാണ സൈറ്റുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇതിനിടെയാണ് ഇന്ന് ചതുപ്പിൽ താഴ്ന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...