പത്തനംതിട്ട: കോവിഡ് -19ന്റെ ദുരിതത്തില്‍ കഴിയുന്ന ഈ അവസരത്തില്‍ കർഷകർ എടുത്തിട്ടുള്ള മുഴുവൻ കാർഷിക കടകളും എഴുതിത്തള്ളണമെന്നും ബാങ്കിംഗ്, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും എടുത്തിട്ടുള്ള മുഴുവൻ വായ്പകൾക്കും ആറുമാസത്തെ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എൻ ബാബു വർഗീസ് ആവശ്യപ്പെട്ടു.
കോവിഡ് -19-ൻറെ മേഖലകളിൽ പ്രവർത്തിക്കുന്ന ആരോഗ്യ പരിപാലനം, ക്രമസമാധാനം, തുടങ്ങിയ മുഴുവൻ പ്രവർത്തകർക്കും ശമ്പളത്തിന് 25% വർദ്ധനവ് നൽകണമെന്നും, ഇവരുടെ ശമ്പളം കുറവ് ചെയ്യാനുള്ള നടപടികൾ ഉടന്‍ നിര്‍ത്തിവെക്കണമെന്നും സർക്കാരിനോട് ആവശ്യപ്പെട്ടു . ജോലി ഇല്ലാതെ കഴിയുന്ന അഭിഭാഷകർക്ക് 25000 രൂപ ധനസഹായവും, ഒരു ലക്ഷം രൂപ പലിശ രഹിത വായ്പ്പയും നല്കണമെന്നും അഡ്വ.എൻ ബാബു വർഗീസ് ആവശ്യപ്പെട്ടു.