നിരക്ക് വർധനവ് ; പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജല അതോറിറ്റി വാട്ടർ ചാർജ് മൂന്നിരട്ടി വരെ വർധിപ്പിച്ചതോടെ പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കാൻ തദ്ദേശസ്ഥാപനങ്ങൾ നടപടി ആരംഭിച്ചു. പൊതുടാപ്പുകളുടെ ചാർജ് അടയ്ക്കുന്നത് തദ്ദേശസ്ഥാപനങ്ങൾ ആയതിനാൽ ഇപ്പോഴത്തെ ഗണ്യമായ വർധന താങ്ങാനാകാത്ത സാഹചര്യത്തിലാണു നടപടി. ഓരോ പൊതു ടാപ്പിനും പഞ്ചായത്തുകൾ ഏകദേശം 15,000 രൂപയും നഗരസഭകളും കോർപറേഷനുകളും ഏകദേശം 22,000 രൂപയും വാർഷികമായി നൽകണമെന്ന തരത്തിലാണു ചാർജ് വർദ്ധനവ്.

അവശ്യമേഖലകളിൽ ഒഴികെ പൊതുടാപ്പുകൾ വേണ്ടെന്നാണ് തദ്ദേശസ്ഥാപനങ്ങളുടെയും തീരുമാനം. സംസ്ഥാനത്തെ രണ്ടു ലക്ഷത്തിൽ പരം പൊതു ടാപ്പുകൾക്കായി ആയിരത്തോളം തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് പ്രതിവർഷം 334.05 കോടി രൂപയാണ് ജല അതോറിറ്റിക്ക് ഇനി നൽകേണ്ടി വരിക. 2021ൽ 120 കോടി രൂപ ചെലവായിരുന്ന സ്ഥാനത്താണിത്. ഓരോ മാസവും തുക മുൻകൂട്ടി നൽകണം. പ്രവർത്തിക്കാത്ത പൊതു ടാപ്പുകൾക്കും ജല അതോറിറ്റി ബിൽ നൽകുന്നു എന്ന പരാതിയും വ്യാപകമാണ്.

കണക്‌ഷൻ വിഛേദിക്കാൻ തദ്ദേശസ്ഥാപനങ്ങൾ അപേക്ഷ നൽകി 6 മാസത്തിലേറെ ആയിട്ടും നടപടി സ്വീകരിച്ചില്ലെന്നും പറയുന്നു. കണക്‌ഷൻ വിഛേദിക്കാൻ മാത്രം ടാപ്പ് ഒന്നിന് 1000 രൂപ വരെയാണു ഫീസ്. ജല അതോറിറ്റിയുടെ ഒരു പൊതുടാപ്പിനുള്ള വാർഷിക നിരക്കുകൾ  മുമ്പ്  പഞ്ചായത്തുകളിൽ 5250 രൂപയായിരുന്നു. നിരക്ക് വർദ്ധനവിന് ശേഷം ഇത് 14,559.12 രൂപയായി ഉയർന്നു. നഗരപ്രദേശങ്ങളിൽ മുമ്പ് 7884 രൂപയായിരുന്ന നിരക്ക് ഇപ്പോൾ 21,838.68 രൂപയാണ്.  ചെലവു ചുരുക്കുന്നതിനു പൊതു ടാപ്പുകളുടെ എണ്ണം കുറയ്ക്കേണ്ടി വരുമ്പോൾ ദരിദ്രവിഭാഗങ്ങൾക്കുള്ള ശുദ്ധജല ലഭ്യത വെല്ലുവിളിയായി മാറും.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...