തദ്ദേശസ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പാക്കണം : മാത്യു ടി തോമസ് എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തെരുവ് വിളക്കുകളുടെ പരിപാലനം ഉറപ്പുവരുത്തണമെന്ന് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം. തിരുവല്ല ബൈപാസിലെ തകരാറുള്ള സൗരോര്‍ജ വിളക്കുകള്‍ പ്രവര്‍ത്തനക്ഷമമാക്കണം. കുറ്റൂര്‍ വില്ലേജ് ഓഫീസ് നിര്‍മ്മാണം വേഗത്തിലാക്കാന്‍ എംഎല്‍എ, കളക്ടര്‍, പൊതുമരാമത്ത് – റവന്യു ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംയുക്ത പരിശോധന നടത്തും. നിരണം പഞ്ചായത്തിലെ ജനസേവാ റോഡ് നിര്‍മ്മാണം ഉടന്‍ പുനരാരംഭിക്കണമെന്നും എംഎല്‍എ പറഞ്ഞു. പഴകുളം-കുരമ്പാല റോഡില്‍ കനാല്‍ പാലത്തിന്റെ വശങ്ങള്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായത് ഉടന്‍ പരിഹരിക്കണമെന്ന് ആന്റോ ആന്റണി എംപിയുടെ പ്രതിനിധി തോപ്പില്‍ ഗോപകുമാര്‍ പറഞ്ഞു. പള്ളിക്കല്‍ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണമെന്നും നിര്‍ദ്ദേശിച്ചു. തിരുവല്ലയില്‍ അതിദാരിദ്ര വിഭാഗത്തിലുള്ള 15 കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് 42 സെന്റ് ഭൂമി തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് അധ്യക്ഷനായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ എ. എസ്. മായ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീഡിയോ വഴി പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ ; മോദിയെ വിമർശിച്ച് ...

0
ന്യൂഡൽഹി : പരീക്ഷ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ പ്രധാനമന്ത്രി പാർലമെന്റിൽ സംസാരിക്കാൻ...

‘ഹാപ്പി ലോങ് ലൈഫ്’ വെട്ടി സര്‍ക്കാര്‍

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളില്‍ കാന്‍സര്‍ രോഗികള്‍ക്ക് നല്‍കിയിരുന്ന സൗജന്യയാത്ര 'ഹാപ്പി...

നീറ്റ് ചോദ്യപേപ്പർ ചോർച്ച : ഡൽഹിയിൽ എത്തി സമരത്തിന് പിന്തുണ നൽകും ; റോജി...

0
കൊച്ചി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതികരണവുമായി ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി...

കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാറായി സിജെപി

0
ന്യൂഡൽഹി : കേന്ദ്ര സർക്കാരും കോക്ക്റോച്ച് ജനതാ പാർട്ടി പ്രതിനിധികളും...