തദ്ദേശ തെരഞ്ഞെടുപ്പ് : സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഡിസിസി ഓഫീസിൽ സംഘർഷം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി നിർണയത്തെച്ചൊല്ലി ഡിസിസി ഓഫീസിൽ സംഘർഷം. വി എസ്‌ ശിവകുമാർ എംഎൽഎക്കെതിരെ പ്രാദേശിക നേതാക്കളും പ്രവർത്തകരും രംഗത്തെത്തി. കമലേശ്വരം വാർഡിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ടാണ്‌ ഡിസിസി ഓഫീസിൽ സംഘർഷമുണ്ടായത്‌. മര്യാദയ്‌ക്ക്‌ സീറ്റ്‌ നിർണയം നടത്താൻ കഴിയില്ലെങ്കിൽ കളഞ്ഞിട്ട്‌ പോടാ എന്നാക്രോശിച്ച പ്രവർത്തകർ ശിവകുമാറിന്‌ അഴിമതി നടത്തുകയെന്ന ലക്ഷ്യത്തോടെയുള്ള സീറ്റ്‌ വീതംവെപ്പാണ്‌ വിവിധ വാർഡുകളിൽ നടക്കുന്നതെന്നും പറഞ്ഞു.

ശിവകുമാറിനും നേതാക്കൾക്കുമെതിരെ അസഭ്യം ചൊരിയുകയും ഓഫീസിലെ കംപ്യൂട്ടർ ഉൾപ്പെടെ അടിച്ചുതകർക്കാൻ ശ്രമിക്കുകയും ചെയ്‌തു. കോൺഗ്രസ് അമ്പലത്തറ മണ്ഡലം പ്രസിഡന്റ് അച്യുതൻ നായർ, പ്രദേശത്തെ കോൺഗ്രസ് നേതാക്കളായ അഷറഫ്, ഗംഗൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. കമലേശ്വരത്ത് ഗംഗന്റെ മകൾ സിന്ധുവിനെ സ്ഥാനാർഥിയാക്കണമെന്ന്‌ ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുൻ കൗൺസിലർ രശ്മിയെ സ്ഥാനാർഥിയാക്കാൻ സിസിസി ഭാരവാഹികൾ തീരുമാനിച്ചതാണ്‌ സംഘർഷത്തിലേക്ക്‌ നയിച്ചത്‌.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...

കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത് പി ആർ പ്രവർത്തനങ്ങളിൽ...

0
തിരുവനന്തപുരം: കേരളത്തിന്റെ സിവിൽ സപ്ലൈസ് വകുപ്പ് ഈ ഓണക്കാലത്ത് ആകെ വിജയിച്ചത്...