കൊച്ചി കോർപ്പറേഷൻ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു ; മേയറായിരുന്ന സൗമിനി ജയിന് സീറ്റില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊച്ചി കോര്‍പ്പറേഷനിലേക്ക് യു.ഡി.എഫ് പാനലില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. 64 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ഘടകകക്ഷി സ്ഥാനാര്‍ഥികളെ ഇന്നും നാളെയുമായി പ്രഖ്യാപിക്കും. നിലവില്‍ മേയറായിരുന്ന സൗമിനി ജെയിന് സീറ്റ് നല്‍കിയിട്ടില്ല. കോണ്‍ഗ്രസ് മത്സരിക്കുന്ന 64 സീറ്റുകളില്‍ 48 പേര്‍ പുതുമുഖങ്ങളാണ്. നിലവില്‍ ഡെപ്യൂട്ടി മേയറായിരുന്ന കെ.ആര്‍ പ്രേംകുമാര്‍ തറേഭാഗം ഡിവിഷനില്‍ നിന്നും ജി.സി.ഡി.എ മുന്‍ ചെയര്‍മാന്‍ എന്‍. വേണുഗോപാല്‍ ഐലന്റ് നോര്‍ത്തില്‍ നിന്നും ജനവിധി തേടും. യു.ഡി.എഫ് ഭൂരിപക്ഷം നേടിയാല്‍ ഇവരില്‍ ഒരാളെയായിരിക്കും മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുക. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ 11 യുവാക്കളും ഇടം പിടിച്ചിട്ടുണ്ട്.

നിലവില്‍ കോര്‍പ്പറേഷന്‍ മേയറായിരുന്ന സൗമിനി ജെയിന് ഇത്തവണ സീറ്റ് നല്‍കിയിട്ടില്ല. ജില്ലയിലെ മുതിര്‍ന്ന നേതാക്കളുടെ അതൃപ്തിക്ക് പാത്രമായിരുന്ന സൗമിനി ജെയിന് ഇത്തവണ സീറ്റുണ്ടാകില്ലെന്ന് നേരത്തെ തന്നെ ഏറെക്കുറെ ഉറപ്പായിരുന്നു. കഴിഞ്ഞ തവണ മുസ്‍ലിം ലീഗ് മത്സരിച്ചിരുന്ന ഏഴ് സീറ്റുകളില്‍ ഒരെണ്ണം കോണ്‍ഗ്രസ് ഏറ്റെടുത്തു. കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം 3 സീറ്റിലും ആര്‍.എസ്.പി ഒരു സീറ്റിലും മത്സരിക്കും. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന 18 സ്ഥാനാര്‍ഥികളെയും ഇന്നലെ പ്രഖ്യാപിച്ചു. ജില്ലാപഞ്ചായത്തിലെ 21 സീറ്റിലാണ് കോണ്‍ഗ്രസ് മത്സരിക്കുക. മുസ്‍ലിം ലീഗ് 2 സീറ്റിലും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും, ആര്‍എസ്പിയും  ഓരോ സീറ്റുകളിലും മത്സരിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...