കോശങ്ങള്‍ക്കുള്ളിലേക്കുള്ള കോവിഡ്‌ വൈറസിന്റെ പ്രവേശനം തടയാന്‍ കഴിയുന്ന മരുന്ന് സംയുക്തങ്ങള്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഫ്ളോറിഡ : കോശങ്ങള്‍ക്കുള്ളിലേക്കുള്ള കോവിഡ്‌ വൈറസിന്റെ പ്രവേശനവും അവയുടെ പകര്‍പ്പുണ്ടാക്കലും നിയന്ത്രിക്കാന്‍ സാധിച്ചാല്‍ കോവിഡിനെ തുടക്കത്തില്‍ തന്നെ തടയാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇതിന് സാധിക്കുന്ന രണ്ട് മരുന്ന് സംയുക്തങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ് സൗത്ത് ഫ്ളോറിഡ് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍.

കാല്‍പെയ്ന്‍ ഇന്‍ഹിബിറ്റര്‍ II, XII എന്നീ സംയുക്തങ്ങളാണ്  കോശങ്ങള്‍ക്കുള്ളിലേക്കുള്ള വൈറസിന്റെ പ്രവേശനത്തെയും അവയുടെ പെരുകലിനെയും തടയുന്നത്. വൈറസിന്റെ കോശങ്ങളിലെ പ്രവേശനത്തെ തടയാന്‍ മനുഷ്യരിലെ ഹോസ്റ്റ് പ്രോട്ടീനായ കാതെപ്സിന്‍ L നെയാണ് ഈ മരുന്നുകള്‍ ലക്ഷ്യമിടുന്നത്. വൈറസിന് പകര്‍പ്പുണ്ടാക്കാന്‍ ആവശ്യമായ പ്രോട്ടീനായ എംപ്രോയെയും(mPro) കാല്‍പെയ്ന്‍ ഇന്‍ഹിബിറ്റേഴ്സിന് നിയന്ത്രിക്കാന്‍ കഴിയും. എംപ്രോയ്ക്കെതിരെ നിലവില്‍ ഉപയോഗിക്കുന്ന ജിസി-376നേക്കാള്‍ ഫലപ്രദമാണ് കാല്‍പെയ്ന്‍ സംയുക്തങ്ങളെന്ന് സൗത്ത് ഫ്ളോറിഡ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ യു ചെന്‍ പറയുന്നു.

ഈ കാല്‍പെയ്ന്‍ സംയുക്തങ്ങള്‍ എപ്രകാരമാണ് വൈറസ് പ്രോട്ടീനുമായി പ്രതിപ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്താന്‍ എക്സ്റേ ക്രിസ്റ്റലോഗ്രഫി ഉപയോഗിച്ചുള്ള ചിത്രീകരണമാണ് ഗവേഷകര്‍ നടത്തിയത്. എംപ്രോയെയും കാതെപ്സിന്‍ L നെയും നേരിടാന്‍ ഈ സംയുക്തങ്ങള്‍ക്ക് സാധിക്കുമെന്നതിനാല്‍ വൈറസിന് ജനിതക പരിവര്‍ത്തനം വന്നാലും മരുന്നിനെതിരെ പ്രതിരോധമുണ്ടാക്കാന്‍ സാധിക്കില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...