Friday, May 17, 2024 10:29 pm

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയപരാജയങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിന് : കെ മുരളീധരന്‍ എംപി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : തദ്ദേശ തെരഞ്ഞെടുപ്പില്‍ ജയപരാജയത്തിന്‍റെ പൂര്‍ണ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വത്തിന് ആയിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. വെല്‍ഫെയര്‍ പാര്‍ട്ടി വര്‍ഗീയ പാര്‍ട്ടിയല്ല. ഞങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സര്‍ട്ടിഫിക്കറ്റ് ഒന്നും ആവശ്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു.

ഇത് ഒളിച്ചും പാത്തുമുള്ള സഖ്യമൊന്നുമല്ല. പ്രാദേശികമായിട്ടുള്ള നീക്കുപോക്കാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അവര്‍ സഹായിച്ചു. ഇത്തവണ പ്രാദേശിക തലത്തില്‍ പലയിടത്തും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി നീക്കുപോക്ക് ഉണ്ടാക്കിയിട്ടുണ്ട്.

വടകരയിലും മികച്ച വിജയമാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെ വിജയം നേടാനാകാത്ത വടകരയില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആര്‍എംപിയുമായുള്ള കൂട്ടുകെട്ടില്‍ വടകര മേഖലയിലെ മിക്ക പഞ്ചായത്തുകളും യുഡിഎഫ് തൂത്തുവാരും. കേരളത്തില്‍ ഉണ്ടാകുന്ന വിജയ പരാജയങ്ങളുടെ ഉത്തരവാദിത്തമെല്ലാം താനുള്‍പ്പെടുന്ന സംസ്ഥാന നേതൃത്വത്തിനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.

പരാജയത്തിന്‍റെ പ്രശ്‌നം ഉദിക്കുന്നില്ല. ഏതെങ്കിലും വ്യക്തിയുടെ വിജയമല്ല, പാര്‍ട്ടിയുടെയും മുന്നണിയുടെയും വിജയമാണ്. ഇക്കാര്യത്തിലൊന്നും വിവാദത്തിന്‍റെ ആവശ്യമില്ല. ആരെങ്കിലും എവിടെയെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ മറുപടി പറയേണ്ട ബാധ്യത തനിക്കില്ലെന്നും മുരളീധരന്‍ പറഞ്ഞു .

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കോഴിക്കോട് പെൺകുട്ടിയുടെ മരണം വെസ്റ്റ്‌ നൈൽ പനി ബാധിച്ചെന്ന് സംശയം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം മരിച്ച പെൺകുട്ടിക്കു വെസ്റ്റ്‌...

അഞ്ച് കോടിയുടെ 6.65 ലക്ഷം ടിൻ അരവണ പായസം നശിപ്പിക്കണം; ടെൻഡർ വിളിച്ച് ദേവസ്വം...

0
തിരുവനന്തപുരം: ഏലയ്ക്കയില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് വിൽപ്പന തടഞ്ഞ അരവണ...

കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റം വരുത്തി വനം വകുപ്പ്

0
കോന്നി : കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിലെ സമയക്രമത്തിൽ മാറ്റം വരുത്തി...

കുമ്പഴ സ്കീം ഹിയറിങ് ഈ മാസം 30, 31 തീയതിയിൽ

0
പത്തനംതിട്ട : മാസ്റ്റർ പ്ലാനിൻ്റെ ഭാഗമായുള്ള കുമ്പഴ സ്കീമിന്റെ കരട് നിർദ്ദേശങ്ങളിൽ...