തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിന്റേയും ബിജെപിയുടെയും കള്ളപ്രചരണങ്ങളെ ജനം തള്ളി കളഞ്ഞു. ഇടതു സര്‍ക്കാര്‍ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങൾക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടിംഗ് പുരോഗമിക്കുമ്പോള്‍ ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് ശക്തമായ മുന്‍തൂക്കം. യുഡിഎഫുമായിയുള്ള എല്‍ഡിഎഫിന്റെ ലീഡ് 100 പിന്നിട്ടു. 445 ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫാണ് മുന്നില്‍ നില്‍ക്കുന്നത്. 350 ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിനാണ് ലീഡ്. അതേസമയം 32 ഗ്രാമപഞ്ചായത്തുകളില്‍ ആണ് എന്‍ഡിഎ ലീഡ് ചെയ്യുന്നത്. ആകെ 941 ഗ്രാമപഞ്ചായത്തുകളാണ് കേരളത്തിലുള്ളത്.
നെടുമങ്ങാട് നഗരസഭയിൽ ഭരണം നിലനിര്‍ത്തി എല്‍ഡിഎഫ്. എല്‍ഡിഎഫ് 22 സീറ്റും യുഡിഎഫ് 6സീറ്റും ബിജെപി രണ്ട് സീറ്റുമാണ് ഇവിടെ നേടിയത്. കാല്‍നൂറ്റാണ്ടായി തുടരുന്ന ഇടതുഭരണമാണ് ഇവിടെ നിലനിര്‍ത്തിയത്. തിരുവനന്തരപുരത്ത് ശക്തമായ പോരാട്ടമാണ് എല്‍ഡിഎഫും ബിജെപിയും തമ്മില്‍ നടക്കുന്നത്. എന്നാല്‍ യുഡിഎഫ് ചിത്രത്തില്‍ ഇല്ല എന്ന് വേണം പറയാന്‍.