തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതായിരിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. കഴിഞ്ഞ നാലര വര്‍ഷക്കാലത്തെ എല്‍ഡിഎഫ് ഭരണത്തിനുള്ള ജനങ്ങളുടെ അംഗീകാരമായിരിക്കും തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും എ വിജയരാഘവന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
യുഡിഎഫ് വര്‍ഗീയതയെയും കുപ്രചാരണത്തെയും കൂട്ടുപിടിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എല്‍ഡിഎഫിന്റെ നായകന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് അത് മനസിലാവുമെന്നും എ വിജയരാഘവന്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായ വെബ് റാലി ഇന്ന് വൈകുന്നേരം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്വര്‍ണക്കടത്ത് കേസില്‍ യഥാര്‍ഥ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കണം എന്നാണ് എല്ലാവരുടെയും താല്‍പര്യം.
നിര്‍ഭാഗ്യവശാല്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മറ്റുപല താല്‍പര്യങ്ങളും ഉള്ളതുകൊണ്ടാവാം അന്വേഷണം തുടങ്ങി ഇത്രയും കാലമായിട്ടും യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ അവര്‍ക്ക് കഴിയാതെ പോയതെന്നും എ വിജയരാഘവന്‍ പറഞ്ഞു.