ഒച്ചയും ബഹളവും ആര്‍പ്പു വിളികളും ഇല്ലാതെ ആദ്യഘട്ട പരസ്യപ്രചരണം അവസാനിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഒച്ചയും ബഹളവും ആര്‍പ്പു വിളികളും ഇല്ലാതെ ആദ്യഘട്ട പരസ്യപ്രചരണം അവസാനിച്ചു.  തദ്ദേശതിര ഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന്റെ പരസ്യപ്രചാര ണത്തിന് സമാപനം. കോവിഡ് ജാഗ്രതയില്‍ മുന്നണികള്‍ കലാശക്കൊട്ട് ഒഴിവാക്കിയെങ്കിലും ആവേശം ചോരാതെയായിരുന്നു പരസ്യപ്രചാരണത്തിന് കൊടിയിറങ്ങിയത്. അഞ്ചുജില്ലകളിലും നേതാക്കളും സ്ഥാനാര്‍ഥികളും വാഹനജാഥകള്‍ നടത്തി പ്രചാരണം കൊഴുപ്പിച്ചു. നാളെ നിശബ്ദപ്രചാരണത്തിന്റെ ദിവസം. മറ്റന്നാള്‍ തെക്കന്‍കേരളത്തിലെ അഞ്ചുജില്ലകള്‍ പോളിങ് ബൂത്തിലെത്തും.

കോവിഡ് ജാഗ്രതയിലും മഴയിലും ചോര്‍ന്നില്ല തിരഞ്ഞെടുപ്പ് ആവേശം. തിരുവനന്തപുരത്തെ പേരൂര്‍ക്കട, കൊല്ലം ചിന്നക്കട തുടങ്ങി കലാശക്കൊട്ടിന്റെ പരമ്പരാഗത കേന്ദ്രങ്ങളെല്ലാം ഒഴിഞ്ഞുകിടന്നു. പക്ഷേ നിയന്ത്രണങ്ങള്‍ മറികടക്കാന്‍ പ്രാദേശിക രാഷ്ട്രീയനേതൃത്വങ്ങള്‍ വഴി കണ്ടെത്തി. വികേന്ദ്രീകൃതമായ പ്രചാരണം. നഗരങ്ങളില്‍ നേതാക്കളുടെയും താരങ്ങളുടെയും റോഡ് ഷോ. നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന ബൈക്ക് റാലി. തുറന്ന ജീപ്പിലും ബൈക്കിലുമൊക്കെയായി നേതാക്കളും സ്ഥാനാര്‍ഥികളും അണികള്‍ക്ക് ആവേശം പകര്‍ന്നു. കൂട്ടംകൂടിയുള്ള കലാശക്കൊട്ട് ഇല്ലെങ്കിലും കെട്ടുകാഴ്ചകളും രൂപങ്ങളുമൊക്കെ റാലികളില്‍ അണിനിരന്നു.

ഗ്രാമീണവഴികളിലൂടെ സ്ഥാനാര്‍ഥികളും പ്രാദേശിക നേതാക്കളും. സ്ഥാനാര്‍ഥികള്‍ അവസാനദിവസവും വീടുകള്‍ കയറിയിറങ്ങി. ഒരു വ്യത്യാസം മാത്രം, കൂട്ടത്തില്‍ വാദ്യമേളങ്ങളുമായി അണികളുടെ സംഘവുമുണ്ടായിരുന്നു. കൃത്യം ആറുമണിക്കുതന്നെ എല്ലാവരും പരസ്യപ്രചാരണം അവസാനിപ്പിച്ചു. ഇനി അടിയൊഴുക്കുകളുടെയും തന്ത്രങ്ങളുടെയും ഒരു നിര്‍ണായകദിനം. ആടിനില്‍ക്കുന്ന വോട്ടുകള്‍ കൈക്കലാക്കാനും ഉറച്ച വോട്ടുകള്‍ ഒന്നുകൂടി ഉറപ്പിനിര്‍ത്താനുമുള്ള നെട്ടോട്ടമാണിനി സാരഥികളും അനുയായികളും ചെയ്യുന്നത്. ഒരുദിവസം കൂടി പിന്നിട്ടാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളില്‍ പോളിങ് നടക്കും.

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വഞ്ചിയൂർ കൊലപാതകം: നിർണായക വഴിത്തിരിവ്; അയൽവാസിയടക്കം നാലുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം: വഞ്ചിയൂരിലെ ചമ്പക്കട സ്വദേശി വിശാഖിന്റെ മരണത്തില്‍ പ്രതികള്‍ പിടിയില്‍. മുഖ്യപ്രതി...

​’ഇതാണ് സർക്കാരിന്റെ വിസ്മയം’; പവർകട്ട് വിഷയത്തിൽ സർക്കാരിനെതിരെ ഒളിയമ്പുമായി മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: കറണ്ട് പോക്ക് സര്‍ക്കാരിന്റെ വിസ്മയമാണെന്ന് മുന്‍ മന്ത്രി പി എ...

യുഎഇ പോലീസ് ഉദ്യോഗസ്ഥനാണ് എന്ന വ്യാജേന വിദേശ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പാലക്കാട്...

0
പാലക്കാട്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തില്‍ പാലക്കാട്...

അമ്മ സംഘടനയിലെ പ്രതിസന്ധി രൂക്ഷമാകുന്നു;നിര്‍ണായക നീക്കവുമായി വനിത അംഗങ്ങള്‍; രജിസ്ട്രാര്‍ ഭരണം കൊണ്ടുവരണമെന്ന് ആവശ്യം

0
കൊച്ചി: താരസംഘടന അമ്മയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കെ നിര്‍ണായക നീക്കവുമായി സംഘടനയിലെ വനിതാ...