Tuesday, April 22, 2025 9:03 pm

കോന്നി തൂമ്പാകുളത്ത് നിന്നും നാടൻതോക്കും തിരകളും പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോന്നി : തേക്കുതോട് തൂമ്പാകുളത്ത് ആലയുടെ സമീപത്ത് നിന്ന് നാടൻ തോക്കും തിരകളും വനം വകുപ്പ് പിടികൂടി. വനപാലകർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് തോക്കും തിരകളും കണ്ടെടുത്തത്. കരിമാൻതോട് ഭാഗത്ത് വാഴപ്ലാവിൽ ഉമേഷ്‌ എന്നയാളും മറ്റൊരാളും നാടൻ തോക്കുമായി തൂമ്പാകുളത്ത് മനീഷ് ഭവനത്തിൽ മോഹനൻ എന്നയാളുടെ ആലയിലേക്ക് പോകുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഗുരുനാഥൻമണ്ണ് ഫോറസ്റ്റേഷൻ അധികൃതർ സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടർന്ന് ആലയുടെ സമീപത്തെ ഷെഡിൽ നിന്നും നാടൻ തോക്കും തിരകളും വനപാലകർ പിടികൂടി. മോഹനൻ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. വനത്തിന് പുറത്ത് നിന്നാണ് തോക്ക് ലഭിച്ചത് എന്നതിനാൽ തുടരന്വേഷണത്തിനായി നാടൻ തോക്ക് തണ്ണിത്തോട് പോലീസിന് കൈമാറിയതായി വനപാലകർ പറഞ്ഞു. സെക്ഷൻ ഫോറെസ്റ്റ് ഓഫീസർമാരായ ശ്യാം രാജ്, പ്രേം ചന്ദ്, ശ്യാം കുമാർ, ബീറ്റ് ഫോറെസ്റ്റ് ഓഫീസർമാരായ ആർ ഹരികുമാർ, അജീഷ്, ഷിനോസ്, ആദർശ്, ഫോറെസ്റ്റ് വാച്ചർമാർ ആയ ഷാജി സന്തോഷ്‌ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ജമ്മുകശ്മീർ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി ദി റെസിസ്റ്റന്‍സ് ഫ്രണ്ട്

0
പഹല്‍ഗാം: ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി പാക്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി ; പെൺകുട്ടിയുടെ അമ്മയും അയൽക്കാരനും അറസ്റ്റിൽ

0
ഭോപാൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 40 വയസ്സുള്ള അയൽവാസിയെയും...

തെരഞ്ഞെടുപ്പുകളെ സംബന്ധിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിയമത്തോടുള്ള അനാദരവെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
തിരുവനന്തപുരം: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകൾ നിയമപ്രകാരം നടക്കുന്നതും അവയുടെ വ്യാപ്തിയും കൃത്യതയും ലോകമെമ്പാടും...

അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് കണ്ണൂരിൽ ഒന്നര വയസ്സുകാരൻ മരിച്ചു

0
കണ്ണൂർ: അമ്മൂമ്മ വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ വെട്ടേറ്റ് കണ്ണൂരിൽ ഒന്നര വയസ്സുകാരൻ മരിച്ചു....