ജമ്മുകശ്മീർ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി ദി റെസിസ്റ്റന്‍സ് ഫ്രണ്ട്

For full experience, Download our mobile application:
Get it on Google Play

പഹല്‍ഗാം: ജമ്മുകശ്മീരില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന അവകാശവാദവുമായി പാക് ഭീകര സംഘടനയായ ദി റെസിസ്റ്റന്‍സ് ഫ്രണ്ട് (ടിആര്‍എഫ്). ലഷ്‌ക്കറെ തൊയ്ബ അനുകൂല സംഘടനയാണ് ടിആര്‍എഫ്. 2023 ജനുവരിയിൽ ആഭ്യന്തര മന്ത്രാലയം നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം (UAPA) പ്രകാരം ടിആര്‍എഫിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം. 25 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. 27ലധികം പേരുടെ മരണങ്ങള്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ടവരില്‍ രണ്ട് വിദേശികളും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. സമീപ വര്‍ഷങ്ങളിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണിതെന്നാണ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള വ്യക്തമാക്കുന്നത്. പ്രദേശവാസികളെയും കച്ചവടക്കാരേയും ഒഴിവാക്കി വിനോദസഞ്ചാരികളെയാണ് അക്രമികൾ ലക്ഷ്യമിട്ടത്. സൈനിക വേഷത്തിലാണ് ഭീകരര്‍ എത്തിയത്. മിനി സ്വിറ്റ്സർലാൻ്റ് എന്നറിയപ്പെടുന്ന ബൈസരൻ വാലിയിലാണ് ആക്രമണം. കുതിരപ്പുറത്തും നടന്നും മാത്രം കയറാവുന്ന ഭാഗമാണിത്. അതുകൊണ്ട് തന്നെ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണമെത്തും മുൻപേ കോഴിക്കോട് നഗരത്തിൽ വൻ ഗതാഗതക്കുരുക്ക്

0
കോഴിക്കോട്: ഓണക്കാലം അടുത്തെത്തിനിൽക്കെ കോഴിക്കോട് നഗരത്തിലെ പ്രമുഖ ജങ്ഷനുകളിൽ കടുത്ത...

ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ പുതിയ സംസ്ഥാന പ്രസിഡന്റ്

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം ഡിവൈഎഫ്‌ഐയുടെ...

അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്

0
കണ്ണൂർ: അർജുൻ ആയങ്കിയെ കസ്റ്റഡിയിലെടുത്ത് കുട്ടമ്പുഴ പോലീസ്. പ്രൊഡക്ഷൻ വാറണ്ട് തലശ്ശേരി...

പത്തനംതിട്ട കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ് യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

0
പത്തനംതിട്ട : പത്തനംതിട്ട ഓമല്ലൂര്‍ റോഡില്‍ കോളേജ് ജംഗ്ഷനില്‍ ഓടയുടെ തകര്‍ന്ന സ്ലാബ്...