പത്തനംതിട്ട : മാലിന്യമുക്ത നവകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് ശുചിത്വ പ്രോജക്ടുകള്‍ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സമ്പൂര്‍ണ ശുചിത്വ പദ്ധതിയുമായി ബന്ധപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് അടിസ്ഥാനത്തില്‍ അവലോകനങ്ങള്‍ നടത്തി.
ജില്ലയിലെ ശുചിത്വ പദ്ധതി പ്രവര്‍ത്തനങ്ങളില്‍ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഒക്ടോബറോടെ ശുചിത്വ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനായി അത്തരം പദ്ധതികള്‍ക്ക് മുന്‍ഗണന നല്‍കി തദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കണം. ഏറ്റെടുത്തിരിക്കുന്ന മറ്റ് പദ്ധതികള്‍ ഡിസംബറോടെ പൂര്‍ത്തിക്കണമെന്നും പ്രസിഡന്റ് പറഞ്ഞു. മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി വിവിധ സാമ്പത്തിക സ്രോതസ് പ്രയോജനപ്പെടുത്തി സമഗ്ര ശുചിത്വ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് 58 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയിലെ ഭേദഗതി ആസൂത്രണസമിതി അംഗീകരിച്ചു.
പത്തനംതിട്ട ജില്ലാ പഞ്ചായത്ത്,നഗരസഭകള്‍ ആയ അടൂര്‍, പത്തനംതിട്ട, പന്തളം, ബ്ലോക്ക് പഞ്ചായത്തുകളായ കോന്നി, കോയിപ്രം, പുളിക്കീഴ്, പറക്കോട്, ഇലന്തൂര്‍, പന്തളം, റാന്നി, മല്ലപ്പള്ളി, ഗ്രാമ പഞ്ചായത്തുകളായ സീതത്തോട്, റാന്നി, വെച്ചൂച്ചിറ, കല്ലൂപ്പാറ, ആനിക്കാട്, ഏറത്ത്, കുളനട, തുമ്പമണ്‍, കടമ്പനാട്, കൊറ്റനാട്, പള്ളിക്കല്‍,എഴുമറ്റൂര്‍, തോട്ടപ്പുഴശ്ശേരി, നാരങ്ങാനം,ഏഴംകുളം, നാറണംമൂഴി, പന്തളം തെക്കേക്കര, കോഴഞ്ചേരി, മല്ലപുഴശ്ശേരി, ചെന്നീര്‍ക്കര, കൊടുമണ്‍, വള്ളിക്കോട്, മെഴുവേലി,റാന്നി അങ്ങാടി, പ്രമാടം, ഓമല്ലൂര്‍, ഏനാദിമംഗലം, റാന്നി പഴവങ്ങാടി, മലയാലപ്പുഴ, വടശേരിക്കര,അരുവാപ്പുലം, അയിരൂര്‍, ഇലന്തൂര്‍, ചിറ്റാര്‍, ചെറുകോല്‍, കോട്ടങ്ങല്‍, മല്ലപ്പള്ളി,കോയിപ്രം, ഇരവിപേരൂര്‍, കുന്നംന്താനം, നെടുമ്പ്രം, തണ്ണിത്തോട്, ആറന്‍മുള,കുറ്റൂര്‍, പെരിങ്ങര, കവിയൂര്‍ എന്നിവയുടെ വാര്‍ഷിക പദ്ധതികളിലെ ഭേദഗതിയാണ് അംഗീകരിച്ചത്. ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയം ഭരണസ്ഥാപന അധ്യക്ഷന്മാര്‍, അംഗങ്ങള്‍, സെക്രട്ടറിമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ദീപ ചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































