വ്യാജമദ്യ വിൽപ്പന തടയാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നേരേ പ്രതിയുടെ ആക്രമണം

For full experience, Download our mobile application:
Get it on Google Play

കോന്നി : വ്യാജമദ്യ റെയ്ഡിനിടയില്‍ പ്രതി എക്സൈസിനെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞു. സംഭവത്തിൽ ഏഴാംതല നെടുവിനാൽ വീട്ടിൽ കുഞ്ഞുപിള്ള മകൻ ഗോപി(45)ക്കെതിരെ എക്സൈസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. തേക്കുതോട്ടിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഗോപിയെ ചാരായ വിൽപ്പനയ്ക്കിടെ എക്സൈസ് സംഘം ബൈക്കിൽ എത്തി പിടികൂടുവാൻ ശ്രമിച്ചെങ്കിലും പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ച ശേഷം രക്ഷപെടുകയായിരുന്നു. തോക്ക് കേസ് ഉൾപ്പെടെ നിലവിലുള്ള ഇയാൾ ലോക്ഡൌൺ തുടങ്ങിയ കാലം മുതൽ വാറ്റുചാരായ വിൽപ്പന നടത്തി വരുകയായിരുന്നു എന്ന് എക്സൈസ് പറയുന്നു. എക്സൈസിന്റെ  നീക്കങ്ങൾ അറിയുവാൻ തേക്കുതോട് ജംഗ്ഷനിൽ മറ്റൊരാളെ കാവൽ നിർത്തിയാണ് ഇയാൾ വ്യാജവാറ്റ് നടത്തിയിരുന്നത്.

ഒരുകുപ്പി ചാരായത്തിന് 1500 രൂപ നിരക്കിലാണ് ഇയാൾ വിൽപ്പന നടത്തിയിരുന്നത്. സംഭവത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ആറ് ലിറ്റർ ചാരായം പിടികൂടുകയും ചെയ്തു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ ബിജു ഫിലിപ്പിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സിവിൽ എക്സൈസ് ഓഫീസർമാരായ വി എസ് രാഹുൽ, എം മുകേഷ് എന്നിവർ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാഫിർ സ്ക്രീൻ ഷോട്ട് വിവാദം : പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും നീക്കാതെ സിപിഎം...

0
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് വിവാദമായിട്ടും പോസ്റ്റ്‌ സാമൂഹിക മാധ്യമത്തിൽ നിന്നും...

ഇടുക്കിയിൽ അഞ്ചു നില കെട്ടിടം ഇടിഞ്ഞു വീണു ; ആളപായമില്ല

0
ഇടുക്കി : ഇടുക്കി പാമ്പനാറിൽ ബഹുനില കെട്ടിടം ഇടിഞ്ഞുവീണു. നിർമാണത്തിൽ ഇരുന്ന...

അതിനിർണായക അവകാശവാദവുമായി ഇറാൻ ; കുവൈറ്റിനെ ആക്രമിച്ചതിൽ ഒരു പങ്കുമില്ല

0
ടെഹ്റാൻ: കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പാസഞ്ചർ ടെർമിനലിന് ഭാഗികമായി നാശനഷ്ടം വരുത്തിയ...

കേരളത്തിൽ കാലവർഷം ഇന്ന് എത്തിയേക്കും ; 8 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: തെക്കു പടുഞ്ഞാറൻ കാലവർഷം ഇന്ന് കേരളത്തിലെത്താൻ സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം....