Sunday, April 20, 2025 7:08 pm

മൃതദേഹം കുന്നുകൂടിയതോടെ കരിങ്കല്‍ ക്വാറി ശ്​മശാനമാക്കി അധികൃതര്‍

For full experience, Download our mobile application:
Get it on Google Play

ബംഗളൂരു: ശ്​മശാനങ്ങളില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചവരുടെ മൃതദേഹം കുന്നുകൂടിയതോടെ കരിങ്കല്‍ ക്വാറി ശ്​മശാനമാക്കി അധികൃതര്‍. ബംഗളൂരുവില്‍ പ്രധാനമായി ഏഴു ശ്​മശാനങ്ങളാണുള്ളത്​. ഇവിടെയെല്ലാം മൃതദേഹം ദഹിപ്പിക്കാനായി ആംബുലന്‍സുകളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടതോടെയാണ്​ അധികൃതരുടെ തീരുമാനം.

കോവിഡ്​ ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി വലിയ കരിങ്കല്‍ ക്വാറിയില്‍ താല്‍ക്കാലിക ശ്​മശാനം ഒരുക്കുകയായിരുനു. ഗെദ്ദനഹള്ളിയിലാണ്​ താല്‍കാലിക ശ്​മശാനം. ക്വാറിയുടെ അടിഭാഗം പരന്നതായിരുന്നു. അവി​ടം വൃത്തിയാക്കി 15 മൃതദേഹങ്ങള്‍ ഒരേസമയം ദഹിപ്പിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നുവെന്ന്​ ബംഗളൂരു അര്‍ബര്‍ ജില്ല കമ്മീഷണര്‍ മഞ്​ജുനാഥ്​ പറഞ്ഞു. കോവിഡ്​ ബാധിതരുടെ മൃതദേഹം ദഹിപ്പിക്കാനായി തേവരെകരെ പ്ര​ദേശത്ത്​ ഉപയോഗിക്കാതിരുന്ന ശ്​മശാനം ഉപയോഗയോഗ്യമാക്കിയതായും അദ്ദേഹം പറഞ്ഞു.

ബംഗളൂരുവിന്റെ പടിഞ്ഞാറന്‍ പ്രദേശത്താണ്​ ഗെദ്ദനഹള്ളിയും തേവരകരെയും. ആറുകിലോമീറ്ററാണ്​ ഇവ തമ്മിലുള്ള ദൂരവ്യത്യാസം. ഗെദ്ദനഹള്ളിയിലെ ശ്​മശാനത്തില്‍ പ്രതിദിനം 30 മുതല്‍ 40 മൃതദേഹങ്ങളാണ്​ സംസ്​കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്​മശാനം നി​യന്ത്രിക്കുന്നതിനും നടത്തിപ്പിനും വോളണ്ടിയര്‍മാരെയും നിയമിച്ചിട്ടുണ്ട്​. മരിച്ചവരുടെ ബന്ധുക്കള്‍ക്കായി കുടിവെള്ള സൗകര്യവും ടോയ്​ലറ്റ്​ സൗകര്യവും ഒരുക്കിയിട്ടുണ്ടെങ്കിലും വിശ്രമകേന്ദ്രങ്ങള്‍ ഒരുക്കിയിട്ടില്ല, അതിനാല്‍ ആളുകള്‍ കഷ്​ട​പ്പെടുകയാണെന്നും ശ്​മശാനം നടത്തിപ്പുകാരനായ സുരേഷ്​ പറയുന്നു.

മൂന്നാഴ്ചയായി 24 മണിക്കൂറാണ്​ ബംഗളൂരുവിലെ ഏഴു ശ്​മശാനങ്ങളുടെയും പ്രവര്‍ത്തനം. ശനിയാഴ്ച അറ്റകുറ്റപ്പണികള്‍ക്കായി ഒരു​ ശ്​മശാനം അടച്ചിരുന്നു. ശനിയാഴ്​ച കര്‍ണാടകയില്‍ 482 കോവിഡ്​ മരണമാണ്​ റിപ്പോര്‍ട്ട്​ ​ചെയ്​തത്​. ഇതില്‍ 285 എണ്ണം ബംഗളൂരുവില്‍ മാത്രവും. വെള്ളിയാഴ്​ച 346 മരണം ബംഗളൂരുവില്‍ സ്​ഥിരീകരിച്ചു. കോവിഡ്​ സ്​ഥിരീകരിച്ചതിന്​ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മരണനിരക്കാണിത്​.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും

0
റിയാദ്: സൗദിയിൽ റിയാദിലടക്കം വിവിധ ഇടങ്ങളിൽ നാളെ വരെ മഴ തുടരും....

2027 യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ഇൻഡ്യാ സഖ്യം ഒരുമിച്ചുനിൽക്കുമെന്ന് അഖിലേഷ് യാദവ്

0
ലഖ്‌നൗ: 2027ൽ നടക്കാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ...

വനിതാ ഏകദിന ലോകകപ്പ് ; ഇന്ത്യയിലേക്കില്ലെന്ന നിലപാട് വ്യക്തമാക്കി പാകിസ്താൻ

0
ഇസ്‌ലാമാബാദ്: ഈ വർഷം അവസാനം നടക്കുന്ന വനിതാ ഏകദിന ലോകകപ്പിൽ പങ്കെടുക്കാനായി...

രാജസ്ഥാനിൽ ദലിത് യുവാവിനെ പീഡനത്തിനിരയാക്കി ; ദേഹത്ത് മൂത്രമൊഴിച്ചെന്നും പരാതി

0
ജയ്പൂർ: രാജസ്ഥാനിൽ 19കാരനായ ദലിത് യുവാവിനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ദേഹത്ത്...