Saturday, April 12, 2025 5:20 pm

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ; ഡിജിറ്റൽ പ്രചരണവുമായി മുന്നണികൾ സജീവമാകുന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്റെ ആ​​ര​​വം ഉ​​ണ​​ർ​​ന്നു. സ്ഥാ​​നാ​​ർ​​ഥി​​ക​​ളും ഒ​​രു​​ങ്ങി. ഇ​​നി​​യു​​ള്ള ഓ​​രോ ദി​​ന​​വും ജന​​കീ​​യ ഉ​​ത്സ​​വ​​ദി​​ന​​ങ്ങ​​ൾ. ഇ​​ത്ത​​വ​​ണ തെ​​ര​​ഞ്ഞെ​​ടു​​പ്പ് സ​​മ്മേ​​ള​​ന​​വും പോ​​സ്റ്റ​​ർ ഒ​ട്ടി​​ക്ക​​ലും ചു​​വ​​രെ​​ഴു​​ത്തും വീ​​ടു​​കയ​​റി​​യു​​ള്ള പ്ര​​ചാ​​ര​​ണ​​വും ഒ​​ക്കെ കോ​​വി​​ഡ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ പാ​​ലി​​ച്ചാ​​ണ്. പ്ര​​ചാ​​ര​​ണ​​ത്തി​​ന് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ വ​​ന്ന​​തോ​​ടെ ഡി​​ജി​​റ്റ​​ൽ പ്ര​​ചാ​​ര​​ണ​​വും ഓ​​ണ്‍​ലൈ​​ൻ പ്ലാ​​റ്റ്ഫോ​​മു​​മാ​​ണു പാ​​ർ​​ട്ടി​​ക​​ളും മു​​ന്ന​​ണി​​ക​​ളും ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​തി​​നാ​​യു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ൾ രാ​​ഷ്‌​ട്രീ​​യ​​പാ​​ർ​​ട്ടി​​ക​​ളും മു​​ന്ന​​ണി​​ക​​ളും നേ​​ര​​ത്തേ ത​​ന്നെ തയാറാക്കിയിരുന്നു

ഇ​​തി​​ന്റെ  ഭാ​​ഗ​​മാ​​യി പ്ര​​മു​​ഖ രാ​​ഷ്‌​ട്രീ​​യ പാ​​ർ​​ട്ടി​​ക​​ൾ ഡി​​ജി​​റ്റ​​ൽ പ്ര​​ചാ​​ര​​ണം ആ​​രം​​ഭി​​ച്ചി​​ട്ട് മാ​​സ​​ങ്ങ​​ളാ​​യി. ഇതിനായി പാ​​ർ​​ട്ടി​​യി​​ലെ യു​​വാ​​ക്ക​​ളു​​ടെ സം​​ഘ​​ങ്ങ​​ളെ​​യാ​​ണു ത​​യാ​​റാ​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്. സോ​​ഷ്യ​​ൽ മീ​​ഡി​​യ​​ക​​ളി​​ൽ സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ ഫോ​​ട്ടോ​​ക​​ളും സ്റ്റി​​ക്ക​​റു​​ക​​ളും വീ​​ഡി​​യോ​​ക​​ളും പോ​​സ്റ്റ​​ർ, കാ​​രി​​ക്കേ​​ച്ച​​ർ, സ്റ്റാ​​റ്റ​​സ് വീ​​ഡി​​യോ തുട​​ങ്ങി അ​​നി​​മേ​​ഷ​​ൻ ഷോ​​ർ​​ട്ട് ഫി​​ലിം വ​​രെ ഇ​​റ​​ങ്ങി​ക്ക​ഴി​​ഞ്ഞു. ലോ​​ക്ക് ഡൗ​​ണി​​നെ തു​​ട​​ർ​​ന്ന് ജോ​​ലി ന​​ഷ്ട​​പ്പെ​​ട്ട യു​​വാ​​ക്ക​​ളു​​ടെ സം​​ഘ​​ങ്ങ​​ളാ​​ണ് ഡി​​ജി​​റ്റ​​ൽ പ്ര​​ചാ​​ര​​ണ​​ത്തി​​നു പി​​ന്നി​​ൽ. റേ​​ഡി​​യോ ജോ​​ക്കി, ഗ്രാ​​ഫി​​ക് ഡിസൈനർ, കാ​​മ​​റ​​മാ​​ൻ, ആ​​നി​​മേ​​റ്റ​​ർ, ക്രി​​യേ​​റ്റീ​​വ് ഹെ​​ഡ്മാ​​ൻ തു​​ട​​ങ്ങി​​യ​​വ​​രാ​​ണ് ഇ​​തി​​നു പി​​ന്നി​​ൽ. കോ​​വി​​ഡ് മൂലം വ​​രു​​മാ​​നം ന​​ഷ്ട​​പ്പെ​​ട്ട​​വ​​ർ​​ക്ക് പു​​തി​​യ വ​​രു​​മാ​​ന മാ​​ർ​​ഗം കൂ​​ടി​​യാ​​ണി​​ത്

പു​​റ​​ത്തേ​​ക്കി​​റ​​ങ്ങി​​യു​​ള്ള പ്ര​​ചാ​​ര​​ണ​​ത്തി​​നു സാ​​ധ്യ​​ത പ​​രി​​മി​​ത​​മാ​​ണ്. അ​​തി​​നാ​​ൽ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി പോസ്റ്റ​​റു​​ക​​ൾ, ഡോ​​ക്യു​​മെ​​ന്‍റ​​റി​​ക​​ൾ, വാ​​ട്ട്സ് ആ​​പ്പ് സ്റ്റാ​​റ്റ​​സ് വീ​​ഡി​​യോ​​ക​​ൾ, പ്ര​​സം​​ഗ​​ങ്ങ​​ളു​​ടെ കാ​​പ്സൂ​​ൾ ഫോർമാ​​റ്റു​​ക​​ൾ തു​​ട​​ങ്ങി​​യ​​വ ഡി​​ജി​​റ്റ​​ൽ പ്ലാ​​റ്റ്ഫോ​​മി​​ലൂ​​ടെ ക്രി​​യേ​​റ്റീ​​വാ​​യി ചെ​​യ്തു കൊ​​ടു​​ക്കു​​ക​​യാ​​ണു ചെ​​യ്യു​​ന്ന​​ത്. ഒരു പ്ര​​സം​​ഗ​​ത്തി​​ന്റെ  ആ​​വേ​​ശ​​ക​​ര​​മാ​​യ ഭാ​​ഗം, സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ ആ​​നി​​മേ​​ഷ​​ൻ വീ​​ഡി​​യോ, ഭ​​ര​​ണ​​നേ​​ട്ട​​ങ്ങ​​ൾ, പ്ര​​തി​​ഷേ​​ധ​​ങ്ങ​​ൾ, വീ​​ഴ്ച​​ക​​ൾ തു​​ട​​ങ്ങി​​യ​​വ ഡി​​ജി​​റ്റ​​ലാ​​യി പ്ര​​ച​​രി​​പ്പി​​ക്കാ​​ൻ ക​​ഴി​​യും

പൊ​​തു​​യോ​​ഗ​​ങ്ങ​​ളി​​ലെ​​യും ക​​വ​​ല​​ക​​ളി​​ലെ​​യും നേ​​താ​​ക്ക​​ളു​​ടെ പ്ര​​സം​​ഗ​​ങ്ങ​​ൾ ഗ്രാ​​ഫി​​ക്സി​​ന്‍റെ​​യും എ​​ഡി​​റ്റിം​​ഗി​​ന്റെ​​യും മ്യൂ​​സി​​ക്കി​​ന്റെയും പി​​ൻ​​ബ​​ല​​ത്തി​​ൽ ബോ​​റ​​ടി​​പ്പി​​ക്കാ​​തെ വീ​​ട്ടി​​ലി​​രു​​ത്തി കേ​​ൾ​​പ്പി​​ക്കു​​ന്ന പ്ര​​ചാ​​ര​​ണ സം​​വി​​ധാ​​നം ഒരു​​ങ്ങു​​ന്നു​​ണ്ട്. ക​​ല്യാ​​ണം, പി​​റ​​ന്നാ​​ൾ, മാ​​മ്മോ​​ദീസ, വി​​വാ​​ഹനി​​ശ്ച​​യം തു​​ട​​ങ്ങി ചെ​​റു​​തും വ​​ലു​​തു​​മാ​​യ ആഘോഷങ്ങ​​ൾ​​ക്ക് ഡി​​ജി​​റ്റ​​ൽ പ​​രി​​വേ​​ഷം കൊ​​ടു​​ത്തു മ​​നോ​​ഹ​​ര​​മാ​​ക്കു​​ന്ന​​ത് അ​​ടു​​ത്ത​​നാ​​ളി​​ൽ ഒ​​രു ട്ര​​ൻ​​ഡാ​​യി മാറി​​ക്കഴി​​ഞ്ഞു. ഇ​​താ​​ണു തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ചാ​​ര​​ണ​​ത്തി​​ലേ​​ക്കും വ​​ഴി​​മാ​​റി​​യ​​ത്. മ്യൂ​​സി​​ക്കി​​ന്റെ​​യും സൗ​​ണ്ട് ഇ​​ഫ​​ക്ടു​​ക​​ളു​​ടെ​​യും അ​​ന​​ന്ത​​സാ​​ധ്യത​​ക​​ൾ പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്തു​​ന്ന​​ത് ഓ​​ണ്‍​ലൈ​​ൻ പ്ലാ​​റ്റ്ഫോ​​മി​​ലൂ​​ടെ​​യു​​ള്ള കോവിഡ്കാലത്തെ ഡി​​ജി​​റ്റ​​ൽ പ്ര​​ച​​ര​​ണം ജ​​ന​​ങ്ങ​​ൾ​​ക്കു പു​​തു​​മ​നി​​റ​​ഞ്ഞ അ​​നു​​ഭ​​വമാ​​കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമം

0
പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിൽ നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോവാൻ ശ്രമം. നാലുമാസം...

ഉത്തര്‍ പ്രദേശിലെ മഥുരയില്‍ യുവാവ് ഭാര്യയെ കൊലപെടുത്തി

0
മഥുര: ഉത്തര്‍ പ്രദേശിലെ മഥുരയില്‍ യുവാവ് ഭാര്യയെ കൊലപെടുത്തി. മദ്യലഹരിയില്‍ ഭാര്യയുമായി...

നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ

0
വാഷിങ്ടൺ: നൂറുകണക്കിന് തൊഴിലാളികളെ പിരിച്ചുവിട്ട് ഗൂഗിൾ. ആൻഡ്രോയിഡ് സോഫ്റ്റ്‌വെയർ, പിക്സൽ ഫോണുകൾ,...

നായകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ

0
ദില്ലി: ദില്ലിയിൽ നായകൾക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ പ്രതി...