പന്തളം : മുട്ടാർ – മന്നം ആയുർവേദ കോളേജ് റോഡില്‍ പാച്ച് വർക്ക് തുടരാൻ തീരുമാനിച്ചത് നഗരസഭാ അംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ തടഞ്ഞു. എക്സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റൻറ് എൻജിനീയർ, ഓവർസിയർ തുടങ്ങി പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും പോലീസും ജനപ്രതിനിധികളും ചേർന്നുള്ള ചർച്ചയിൽ തിങ്കളാഴ്ച സർവ്വകക്ഷി യോഗത്തിന് ശേഷം ബാക്കി പണികൾ തുടരാം എന്ന തീരുമാനത്തിൽ പിരിഞ്ഞു. കഴിഞ്ഞദിവസം പാച്ചു വർക്ക് തടഞ്ഞ് ശരിയായ ടാറിങ് നടത്തണമെന്ന് നഗരസഭാംഗം രത്നമണി സുരേന്ദ്രന്റെ നേതൃത്വത്തിൽ നാട്ടുകാർ ആവശ്യപ്പെട്ടതനുസരിച്ച് ഏകദേശം 300 മീറ്ററോളം റീ ടാർ ചെയ്തിരുന്നതാണ്. ബാക്കിയുള്ള സ്ഥലങ്ങൾ ഇന്ന് വീണ്ടും പാച്ച് വർക്ക് ചെയ്യാനുള്ള പരിപാടിയാണ് കൂടുതൽ ജനപ്രതിനിധികളും നാട്ടുകാരും എത്തി തടഞ്ഞത്. നഗരസഭ അംഗങ്ങളും റസിഡൻസ് അസോസിയേഷൻ ഭാരവാഹികളും വിവിധ കക്ഷി രാഷ്ട്രീയ പ്രവർത്തകരും നാട്ടുകാരും സമരപരിപാടിയിൽ പങ്കെടുത്തു. ഈ റോഡിൻറെ ദുരവസ്ഥ ഉദ്യോഗസ്ഥരെയും പോലീസിനെയും ജനപ്രതിനിധികളും നാട്ടുകാരും മനസ്സിലാക്കുകയും ചർച്ചയ്ക്ക് ശേഷം ടാറിങ് നടത്താമെന്ന് തീരുമാനത്തിലാണ് അവസാനം സമരം അവസാനിപ്പിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033