ചെങ്ങന്നൂര്‍ വള്ളക്കടവിൽ മാലിന്യം തള്ളുന്നത് മൂലം പൊറുതി മുട്ടി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ചെങ്ങന്നൂര്‍ വള്ളക്കടവിൽ മാലിന്യം തള്ളുന്നത് മൂലം പൊറുതി മുട്ടി നാട്ടുകാര്‍. ഒരിക്കല്‍ കുടിക്കാനും കുളിക്കാനുമെല്ലാം ഉപകരിച്ചിരുന്ന അച്ചന്‍കോവിലാറിന്റെ ഈ ഭാഗത്ത് മാലിന്യം അടിഞ്ഞ് ഒഴുക്ക് പോലും തടസ്സപ്പെട്ടിരിക്കുകയാണ്. ചെങ്ങന്നൂര്‍ വള്ളക്കടവില്‍ 10 വര്‍ഷം മുമ്പ് വരെ ശുദ്ധജലമാണ് ലഭിച്ചിരുന്നത്. കുടിക്കാനും കുളിക്കാനുമെല്ലാം നാട്ടുകാരുടെ ആശ്രയം. എന്നാല്‍ ചെറിയനാട് പഞ്ചായത്തിന്റെ അനാസ്ഥ അച്ചന്‍കോവിലാറിന്റെ ഈ ഭാഗത്തെ മാലിന്യം തള്ളാനുള്ള ഇടമാക്കി മാറ്റിയിരിക്കുകയാണ്. കൊല്ലകടവിലെ മാത്രമല്ല, കായംകുളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മീന്‍വണ്ടിയിലെ മാലിന്യം തള്ളുന്നതും ഇവിടെയാണ്.

അറവ് മാലിന്യങ്ങളും രാത്രിയുടെ മറവില്‍ ഇവിടെ തള്ളുന്നു. ഇതെല്ലാം അടിഞ്ഞുകൂടി വെള്ളത്തിന് ഒഴുക്ക് പോലും ഇല്ലാതായെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിലെ 15 വാര്‍ഡുകളിലേക്ക് ഇവിടെ നിന്നാണ് വെള്ളം പമ്പ് ചെയ്ത് കുടിവെള്ള ടാപ്പുകളെത്തിക്കുന്നത്. ദുര്‍ഗന്ധം വമിക്കുന്ന ജലം കുടിച്ചാല്‍ മാരകരോഗങ്ങള്‍ ഉറപ്പാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇവിടെ മാലിന്യം തള്ളുന്നത് അവസാനിപ്പിക്കാന്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കണമെന്ന് ഏറെ നാളായി നാട്ടുകാര്‍ പഞ്ചായത്തിനോട് ആവശ്യപ്പെടുന്നു. ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെണ്ണുങ്ങൾ വീട്ടിൽ അടങ്ങി ഒതുങ്ങി ജീവിക്കണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ

0
കൊച്ചി: സ്ത്രീകളുമായി ബന്ധപ്പെട്ട് വീണ്ടും വിവാദ പരാമർശവുമായി കാന്തപുരം എ പി...

സി.ജെ.പി. സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക പ്രവർത്തകൻ സോനം വാങ്‌ചുക്

0
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) സ്ഥാപകർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് സാമൂഹിക...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷമായി ഉയർത്താൻ കഴിഞ്ഞത് വലിയ...

0
കൊച്ചി: അഞ്ചു വർഷത്തിനിടെ കൊച്ചി മെട്രോ റെയിലിലെ പ്രതിദിന യാത്രക്കാരുടെ എണ്ണം...