കുരമ്പാല എരിചുരുളി മലയിൽനിന്ന് വീണ്ടും മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

പന്തളം : കുരമ്പാല എരിചുരുളി മലയിൽനിന്ന് വീണ്ടും മണ്ണെടുക്കാനുള്ള ശ്രമം നാട്ടുകാരും എരിചുരുളിമല സംരക്ഷണ സമിതിപ്രവർത്തകരും ചേർന്ന് തടഞ്ഞു. ചൊവ്വാഴ്ച മണ്ണുമാന്തി ഇറക്കി മണ്ണെടുക്കാനുള്ള ശ്രമം അറിഞ്ഞ് സംരക്ഷണസമിതി പ്രവർത്തകർ സ്ഥലത്തെത്തി നീക്കം തടയുകയായിരുന്നു.
മാർച്ച് 25-ന് മണ്ണെടുക്കാൻ നടത്തിയ നീക്കം നാട്ടുകാർ ചേർന്ന് തടഞ്ഞിരുന്നു. 2023 മുതൽ ഇവിടെനിന്നും മണ്ണെടുക്കാനുള്ള നീക്കത്തിനെതിരേ നാട്ടുകാർ ഹൈക്കോടതിയിൽ പരാതി നൽകി കേസ് നടന്നുകൊണ്ടിരിക്കുമ്പോഴാണ് യാതൊരു വിധിയും വരാതെ മണ്ണെടുക്കാൻ നീക്കം നടത്തുന്നതെന്ന് എരിചുരുളി മല സംരക്ഷണസമിതി പ്രവർത്തകർ പറഞ്ഞു. ‌ ഇതിൽ ഭൂവിജ്ഞാന വകുപ്പ് ഹിയറിങ്ങും നടത്തിയിരുന്നു. തുടർന്നാണ് ഇരുവിഭാഗവും കോടതിയെ സമീപിച്ചത്. നഗരസഭാ കൗൺസിലർ ജി. രാജേഷ് കുമാർ, സിപിഎം കുരമ്പാല ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. ദീപു, എരിചുരുളി മല സംരക്ഷണസമിതി പ്രവർത്തകരായ പി.കെ. ഭാർഗവൻപിള്ള, ജേക്കബ് ശാമുവേൽ എന്നിവർ നേതൃത്വം നൽകി.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകനെ പരിചരിക്കാൻ രാജിക്കത്ത് ; ജീവനക്കാരന് തൊഴിലുടമ നൽകിയ മറുപടി സോഷ്യൽ മീഡിയയുടെ മനസ്സ്...

0
ന്യൂഡല്‍ഹി: ഗുരുതരമായ രോഗം ബാധിച്ച മകനെ പരിചരിക്കുന്നതിനായി ജോലി രാജിവെയ്ക്കാൻ കത്തുനൽകിയ...

പത്തനംതിട്ട മല്ലശ്ശേരിയില്‍ നിന്ന് യുവതിയെ കാണ്മാനില്ല – ബംഗളുരു കേന്ദ്രീകരിച്ചും അന്വേഷണം

0
പത്തനംതിട്ട : പത്തനംതിട്ട മല്ലശേരി തടത്തില്‍ പുത്തന്‍ വീട്ടില്‍ റ്റി.എസ് രാജുവിന്റെ മകള്‍...

തൊഴിലന്വേഷകരെ ലക്ഷ്യമിട്ട് ചൈനീസ് ഏജന്റുമാർ ; ലിങ്ക്ഡ്ഇൻ വഴി ചാരവൃത്തി നടക്കുന്നതായി ‘ഫൈവ് ഐസ്’...

0
ന്യൂയോർക്ക്: ലിങ്ക്ഡ്ഇൻ, അപ്‌വർക്ക് തുടങ്ങിയ പ്രമുഖ പ്രൊഫഷണൽ നെറ്റ്‌വർക്കിങ്-ജോബ് പ്ലാറ്റ്‌ഫോമുകൾ വഴി...

പത്തനംതിട്ടയില്‍ കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി

0
പത്തനംതിട്ട : നിയന്ത്രണം വിട്ട കാര്‍ ബൈക്കുകള്‍ക്ക് ഇടയിലേക്ക് ഇടിച്ച് കയറി. പത്തനംതിട്ട...