ചിറ്റാര്‍ മീന്‍കുഴിയില്‍ പെരുംമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി ; വനപാലകര്‍ സ്ഥലത്ത് എത്തിയില്ലെന്ന് ആക്ഷേപം

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ മീന്‍കുഴിയില്‍ വീട്ടില്‍ കയറിയ പെരുമ്പാമ്പിനെ ഗ്രാമ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ പിടികൂടി വനപാലകര്‍ക്ക് കൈമാറി. വീട്ടില്‍ പാമ്പ് കയറിയ വിവരം വനപാലകരെ അറിയിച്ചിട്ടും ഇവര്‍ സ്ഥലത്ത് എത്തിയില്ലെന്നും ആക്ഷേപമുയരുന്നു. ഗ്രാമപഞ്ചായത്ത് അംഗം അനില്‍ ബെഞ്ചമണ്‍പാറയുടെ  നേതൃത്വത്തിലാണ് നാട്ടുകാര്‍ പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ രാത്രിയിലാണ് സംഭവം നടന്നത്. വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചിറ്റാര്‍ ഫോറസ്റ്റ് സ്റ്റേഷനില്‍ വിവരം ധരിപ്പിച്ചുവെങ്കിലും സംഭവം ആര്‍.ആര്‍.റ്റി സംഘത്തെ അറിയിക്കാനായിരുന്നു വനപാലകരുടെ മറുപടി.

ഇതിനെ തുടര്‍ന്ന് ആര്‍.ആര്‍.റ്റി യെ വിവരമറിയിച്ചു എങ്കിലും ഇവര്‍ മറ്റൊരു സ്ഥലത്ത് ആയതിനാല്‍ എത്തിച്ചേരുവാന്‍ കഴിഞ്ഞിരുന്നില്ല. മണിക്കൂറുകളോളം നാട്ടുകാര്‍ വനപാലകരുടെ വരവ് കാത്തിരുന്നിട്ടും ഇവര്‍ എത്തിയില്ല. അപ്പോഴേക്കും വീട്ടുകാരും സമീപവാസികളും പരിഭ്രാന്തരായിരുന്നു. തുടര്‍ന്ന് ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനില്‍ ബെഞ്ചമണ്‍പാറയുടെ നേതൃത്വത്തില്‍ പെരുമ്പാമ്പിനെ പിടികൂടി വനപാലകര്‍ക്ക് കൈമാറുകയായിരുന്നു. കൊച്ചുകുട്ടികള്‍ അടക്കമുള്ള ജനവാസ മേഖലയിലേക്കാണ് കഴിഞ്ഞ ദിവസം രാത്രി പെരുമ്പാമ്പ് വന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

എടത്വ വികസന സമിതി സൗഹൃദ സംഗമം നടത്തി

0
എടത്വ: എടത്വ വികസന സമിതിയുടെ ഓണാഘോഷത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി....