വിനോദ സഞ്ചാരികളെ ആക്രമിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്തു ; യുവാവിനെ നാട്ടുകാര്‍ പിടികൂടി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കിയില്‍ വിനോദ സഞ്ചാരികളായ ദമ്പതികളെ ആക്രമിക്കുകയും വാഹനം തല്ലിത്തകര്‍ക്കുകയും ചെയ്ത യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഒരാള്‍ ഓടി രക്ഷപെട്ടു. മാട്ടുപ്പെട്ടി എസ്റ്റേറ്റില്‍ നെറ്റിമേട് സ്വദേശി പി ഗോകുല്‍ (21) നെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ആക്രമണത്തില്‍ പരിക്കേറ്റ കുമളി സ്വദേശി സലീം (54), ഭാര്യ അനീഷ (46) എന്നിവരെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിന് സമീപത്തെ റോഡില്‍ വച്ചാണ് സംഭവം.

സലീമും ഭാര്യയും സുഹൃത്ത് കോട്ടയം തിരുവാതുക്കല്‍ സ്വദേശി സുല്‍ഫി, ഭാര്യ മജ്ജുവും ടോപ് സ്റ്റേഷന്‍ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. പിന്നാലെ ബൈക്കില്‍ വന്ന യുവാക്കള്‍ അതിവേഗം എത്തി, ഇവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞു. കാര്യം മനസിലാകും മുമ്പ് തെറി പറയുകയും, തങ്ങളുടെ ബൈക്കില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയി എന്നും ആരോപിച്ച് ആക്രമണം നടത്തുകയായിരുന്നു. ബൈക്ക് നിര്‍ത്തി ഇറങ്ങിയ യുവാക്കള്‍ ആദ്യം ഇവരുടെ ജീപ്പ് തല്ലിത്തകര്‍ത്തു. പിന്നാലെ പിന്നിലിരുന്ന സലീമിനെയും ഭാര്യയെയും അക്രമിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ഗോകുലിനെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മോദി വാർത്താസമ്മേളനം നടത്താത്തതിന് ന്യായീകരണം ; വിമർശിച്ച് എഡിറ്റേഴ്‌സ് ഗിൽഡ്

0
ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി മുൻകൂട്ടി നിശ്ചയിക്കാത്ത പത്രസമ്മേളനങ്ങൾക്ക്‌ തയ്യാറാകാത്തതിനെ ന്യായീകരിച്ച...

ജയിലിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂര മർദനം

0
കാക്കനാട്: ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് സഹ തടവുകാരന്റെ ക്രൂര മർദനം....

വർഷകാല സമ്മേളനം : ഭരണഘടനാ ഭേദഗതിക്ക് ഭൂരിപക്ഷം ഉറപ്പിക്കാൻ കേന്ദ്രം ; പ്രതിരോധിക്കാൻ കോൺഗ്രസ്

0
ന്യൂഡൽഹി : മണ്ഡലപുനർനിർണയം ലക്ഷ്യമിട്ടുള്ള ഭരണഘടനാഭേദഗതി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ വീണ്ടും...

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി കെഎസ്ഇബി ചെയർമാൻ

0
തിരുവനന്തപുരം. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി കെഎസ്ഇബി ചെയർമാൻ എംജി രാജമാണിക്യം....