കോന്നി അരുവാപ്പുലത്ത് പുലി ഇറങ്ങിയതായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : അരുവാപ്പുലം പഞ്ചായത്ത് കടവില്‍ കുഴിക്കല്‍ ഭാഗത്ത് പുലി ഇറങ്ങിയതായി അഭ്യൂഹം. കഴിഞ്ഞ ദിവസമാണ് ഈ പ്രദേശത്ത് നാട്ടുകാര്‍ പുലിയെ കണ്ടതായി പറയുന്നത്. കുമ്മണ്ണൂര്‍ ഫോറസ്റ്റ്  സ്റ്റേഷന്‍ പരിധിയില്‍ വരുന്ന പ്രദേശമാണ് ഇവിടം. കഴിഞ്ഞ ദിവസം കുഴിക്കല്‍ ഭാഗത്ത് കൂടി പുലി നടന്നുപോകുന്നത് കണ്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്. നാട്ടുകാര്‍ പുലിയെ കണ്ടതായി അറിയിച്ചതിനെ തുടര്‍ന്ന് കുമ്മണ്ണൂര്‍ ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. എന്നാല്‍ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് വനപാലകര്‍ പറയുന്നത്. കാല്‍പാടുകളും കണ്ടെത്തിയിട്ടില്ല.

അരുവാപ്പുലം പഞ്ചായത്തിലെ ഊട്ടുപാറയില്‍ പുലി മാസങ്ങള്‍ക്ക് മുന്‍പ് വളര്‍ത്ത് നായയെ പിടിച്ചിരുന്നു. നാട്ടുകാരുടെ ആവശ്യത്തെ തുടര്‍ന്ന് വനം വകുപ്പ് ഇവിടെ കൂട് സ്ഥാപിച്ചിരുന്നുവെങ്കിലും പുലിയെ പിടികൂടുവാന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ കുറച്ചു കാലയളവിനുള്ളില്‍ കാട്ടാന ശല്യം കാരണം നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ നശിപ്പിക്കപ്പെട്ടിരുന്നു. അരുവാപ്പുലം പഞ്ചായത്തില്‍ സ്വകാര്യ വ്യക്തികളുടെ കൃഷിയിടങ്ങളില്‍ കാലങ്ങളായി നിലനില്‍ക്കുന്ന കാടുകള്‍ വെട്ടി മാറ്റാത്തതും വന്യ മൃഗങ്ങളുടെ ശല്യം വര്‍ദ്ധിപ്പിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...