കോന്നി മയൂർ ഏലായിൽ അനധികൃത നിർമ്മാണ പ്രവർത്തനം നാട്ടുകാർ തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കോന്നി : മയൂർ ഏലായിൽ സ്വകാര്യ വ്യക്തി തണ്ണീർതടം നികത്തിയുള്ള അനധികൃത നിർമ്മാണ പ്രവർത്തനം നാട്ടുകാരുടെ നേതൃത്വത്തിൽ തടഞ്ഞു. കഴിഞ്ഞ ദിവസമാണ് സംഭവം. ഏലായുടെ ഇരുഭാഗങ്ങളിലും താമസിക്കുന്ന കുടുംബങ്ങൾക്ക് വഴി പോലും നിഷേധിച്ചാണ് സ്വകാര്യ വ്യക്തിയുടെ നേതൃത്വത്തിൽ നിർമ്മാണ പ്രവർത്തനം നടത്തിയത്. തുടർന്ന് കോന്നി ഗ്രാമ പഞ്ചായത്തിന് നാട്ടുകാർ പരാതി നൽകിയിരുന്നു.  നിർമ്മാണ പ്രവർത്തനം നടക്കുന്നിടത്ത് പുറമ്പോക്ക് ഭൂമി ഉണ്ടെന്നും ഇത് കൂടി ചേർത്താണ് സ്വകാര്യ വ്യക്തി നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും നാട്ടുകാർ ആരോപിച്ചു.

പഞ്ചായത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് സർവേയർ ഭൂമി അളന്ന് തിട്ടപ്പെടുത്തി നൽകിയ ശേഷം മാത്രമേ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുവാൻ പാടുള്ളുവെന്ന് കോന്നി ഗ്രാമ പഞ്ചായത്ത് അധികൃതർ സ്വകാര്യ വ്യക്തിയെ ധരിപ്പിച്ചിട്ടുണ്ട്. ഭൂമിയിൽ മാങ്കോസ്റ്റിൽ കൃഷി നടത്തുവാൻ വേണ്ടി ഭൂമി കൃഷിയോഗ്യമാക്കുകയാണ് ചെയ്തത് എന്നാണ് സ്വകാര്യ വ്യക്തി പഞ്ചായത്തിനെ ധരിപ്പിച്ചിരിക്കുന്നത്. അടുത്ത ദിവസം തന്നെ സർവേ നടത്തി ഭൂമി അളന്ന് തിട്ടപ്പെടുത്താൻ ആണ് അധികൃതരുടെ തീരുമാനം. കോന്നി താലൂക്ക് തഹൽസീദാരേയും കോന്നി വില്ലേജ് ഓഫീസറെയും വിഷയം നാട്ടുകാർ അറിയിച്ചിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...

തദ്ദേശവകുപ്പ് അണ്ടര്‍ സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍; ആര്‍. സുഗതന് അനുകൂലമായി കത്ത് നല്‍കിയതിലാണ് നടപടി

0
തിരുവനന്തപുരം: ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് അനുകൂലമായി കത്ത് നല്‍കിയ തദ്ദേശ...