ഡല്‍ഹി : രാജ്യത്ത് കൊവിഡ് വ്യാപനം തടയാൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ മാനദണ്ഡം കേന്ദ്ര സർക്കാർ പുറപ്പെടുവിച്ചു. ഇത് പ്രകാരം കേന്ദ്രസർക്കാരിന്റെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും സംസ്ഥാന സർക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ബഹുഭൂരിപക്ഷവും അടച്ചിടാനാണ് നിർദ്ദേശം.
തുറക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ
പ്രതിരോധം, കേന്ദ്ര സായുധ സേനകൾ
ട്രഷറി സ്ഥാപനങ്ങൾ (കുറച്ച് ജീവനക്കാർ മാത്രം)
സിഎൻജി, എൽപിജി, പിഎൻജി തുടങ്ങിയ അവശ്യ സേവന വിഭാഗങ്ങൾ
ദുരന്ത നിവാരണ സേന
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ
അതിർത്തിയിലും വിമാനത്താവളത്തിലും തുറമുഖങ്ങളിലെയും കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രങ്ങൾ
ജിഎസ്‌ടിഎൻ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
ആർബിഐ നിയന്ത്രണത്തിലുള്ള സാമ്പത്തിക മാർക്കറ്റുകൾ
തുറന്ന് പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ
പോലീസ്, ഹോം ഗാർഡ്, ഫയർ ആന്റ് റസ്ക്യു സേനകൾ
ജില്ലാ ഭരണകേന്ദ്രങ്ങൾ
ട്രഷറികൾ
വൈദ്യുതി, വാട്ടർ, സാനിറ്റേഷൻ
തദ്ദേശ ഭരണ സ്ഥാപനങ്ങൾ