കേന്ദ്ര സര്‍ക്കാര്‍ പാക്കേജുകൾ പ്രഖ്യാപിക്കണം ; വ്യാപാരികൾക്ക് നഷ്ടപരിഹാരം നൽകുന്നത് ആലോചിക്കണം ; തോമസ്‌ ഐസക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട് കുടുതൽ ഇളവുകൾക്ക് ശ്രമിക്കുമെന്നും പാക്കേജുകൾ പ്രഖ്യാപിക്കാൻ കേന്ദ്രം തയാറാവണമെന്നും ധനമന്ത്രി തോമസ് ഐസക്ക്. സംസ്ഥാനത്ത് ചെറുകിട വ്യവസായ മേഖലയ്ക്ക് ഭീമമായ നഷ്ടമാണുണ്ടാകുന്നത്. നോട്ട് നിരോധനത്തേക്കാൾ വലിയ പ്രതിസന്ധിയാണ് രാജ്യത്ത് വരാനായി പോകുന്നത്. പുതുക്കിയ ലോക്ഡൗൺ മാർഗനിർദേശം ഇതുവരെ പുറപ്പെടുവിച്ചവയുടെ സംക്ഷിപ്ത രൂപമാണ്. ഭേദഗതി എന്തെങ്കിലും ഉണ്ടോ എന്നത് വൈകീട്ടോടെയെ അറിയാൻ കഴിയു. അതിനു ശേഷം നാളെ മന്ത്രിസഭ ചേർന്ന് കാര്യങ്ങളിൽ അന്തിമ തീരുമാനമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്റെ പ്രധാനവരുമാന സ്രോതസുകളായ മദ്യം, ലോട്ടറി മുതലായവ അടച്ചിട്ടിരിക്കുകയാണ്. 7500 കോടി സംസ്ഥാനം ഇതുവരെ പണമായി സാധാരണക്കാർക്ക് നൽകി. കേരളം എങ്ങനെ ഇനി ലോക്ഡൗൺ രണ്ടാം ഘട്ടത്തിൽ മുന്നോട്ട് പോകുമെന്നതാണ് പ്രശ്നം. വ്യാപാരികൾ അടക്കം ഉള്ളവർക്ക് നഷ്ടപരിഹാരം നൽകുന്നത് ആലോചിക്കണം. പ്രതിസന്ധി പരിഹരിക്കാനായി മുന്നോട്ട് വെച്ച സാലറി ചലഞ്ചിന് പരസ്പര ധാരണയോടെ മാത്രമേ ശ്രമിക്കൂ എന്നും ധനമന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...