ലോക്ക്ഡൗണ്‍ ഇളവില്‍ സംസ്ഥാന തീരുമാനം ഇന്ന് ; നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി മാത്രം പിന്‍വലിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം ഇന്നുണ്ടാകും. സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന. ദേശീയ ശരാശരിയേക്കാള്‍ വേഗത്തില്‍ സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പെരുകുന്ന സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അഞ്ചാംഘട്ട ലോക്ക്ഡൗണ്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇളവുകള്‍ അതേ രൂപത്തില്‍ സംസ്ഥാനത്ത് അനുവദിക്കില്ല. ഘട്ടം ഘട്ടമായി മാത്രമേ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയുള്ളു. സാമൂഹ്യ അകലം ഉറപ്പുവരുത്തും. ഷോപിംഗ് മാളുകള്‍ തുറക്കും. എന്നാല്‍ തീയറ്ററുകള്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം ഓണ്‍ലൈന്‍ ക്ലാസുകളിലൊതുങ്ങും.

മിക്ക ജില്ലകളിലും ഹോട്ട്സ്പോട്ടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കില്ല. ആരാധനാലയങ്ങള്‍ തുറക്കണമെന്ന ആവശ്യം ഇതിനകം ശക്തമായിട്ടുണ്ട്. നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങള്‍ തുറക്കും. അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അവകാശം കേരളം വിനിയോഗിക്കും. ജൂണ്‍ 8 മുതല്‍ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുണ്ട്. ബാറുകള്‍ തുറക്കണമെന്ന ഉടമകളുടെ ആവശ്യം ഇതോടെ ശക്തമാകും. ബെവ്കോ ആപ്പിന്‍റെ ഭാവിയിലും വരുന്നയാഴ്ച തീരുമാനമുണ്ടാകും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...