തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കത്തിൽ സംസ്ഥാന സർക്കാരിന് ആശങ്ക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ഇളവുകൾ കൊവിഡ് വ്യാപനത്തിന്റെ ആക്കം കൂട്ടുമെന്നാണ് സർക്കാരിന്റെ ആശങ്ക. സാഹചര്യങ്ങൾ വിലയിരുത്തി സംസ്ഥാനം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന അതിർത്തിയിൽ പാസ് നിർത്തലാക്കാനുള്ള തീരുമാനം ആശങ്കാജനകമാണ്. കേരളാ അതിർത്തിയിൽ പാസ് ഏർപ്പെടുത്തുന്നത് തുടരുമെന്നും മന്ത്രി പറഞ്ഞു. ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം ഇന്നുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന. മിക്ക ജില്ലകളിലും ഹോട്ട്സ്പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കില്ല. അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അവകാശം കേരളം വിനിയോഗിക്കും.
ലോക്ക്ഡൗൺ ഇളവ് ; കേന്ദ്രസർക്കാർ നീക്കത്തിൽ ആശങ്ക ; സംസ്ഥാന അതിർത്തിയിൽ പാസ് ഒഴിവാക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ
RECENT NEWS
Advertisment