ലോക്ക്ഡൗൺ ഇളവ് ; കേന്ദ്രസർക്കാർ നീക്കത്തിൽ ആശങ്ക ; സംസ്ഥാന അതിർത്തിയിൽ പാസ് ഒഴിവാക്കില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നീക്കത്തിൽ സംസ്ഥാന സർക്കാരിന് ആശങ്ക. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ ഇളവുകൾ കൊവിഡ് വ്യാപനത്തിന്റെ ആക്കം കൂട്ടുമെന്നാണ് സർക്കാരിന്റെ ആശങ്ക. സാഹചര്യങ്ങൾ വിലയിരുത്തി സംസ്ഥാനം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന അതിർത്തിയിൽ പാസ് നിർത്തലാക്കാനുള്ള തീരുമാനം ആശങ്കാജനകമാണ്. കേരളാ അതിർത്തിയിൽ പാസ് ഏർപ്പെടുത്തുന്നത് തുടരുമെന്നും മന്ത്രി  പറഞ്ഞു. ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം ഇന്നുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. സമൂഹ വ്യാപനം ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തിയുള്ള ഇളവുകള്‍ അനുവദിക്കുമെന്നാണ് സൂചന.  മിക്ക ജില്ലകളിലും ഹോട്ട്സ്പോടുകള്‍ ഉള്ളതിനാല്‍ പൊതുഗതാഗതം ജില്ലകള്‍ക്ക് പുറത്തേക്ക് ഉടന്‍ അനുവദിക്കില്ല. അന്തര്‍ സംസ്ഥാന യാത്രക്ക് പാസ് വേണ്ടെന്നാണ് കേന്ദ്ര മാര്‍ഗ്ഗ നിര്‍ദ്ദേശം. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള അവകാശം കേരളം വിനിയോഗിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...