ചരിത്ര ദൗത്യത്തിന് തുടക്കം ; നാസ ശാസ്ത്രജ്ഞരെയും വഹിച്ച് സ്പേസ് എക്സ് യാത്ര തിരിച്ചു

For full experience, Download our mobile application:
Get it on Google Play

വാഷിംഗ്ടൺ : രണ്ട് നാസ ശാസ്ത്രജ്ഞരെയും വഹിച്ച് അന്താരാഷ്ട്ര സ്പേസ് സ്റ്റേഷനിലേക്ക് നാസയുടെ ആദ്യത്തെ സ്വകാര്യ ദൗത്യം സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്യാപ്സൂള്‍ പേടകത്തിന്‍റെ യാത്ര തുടങ്ങി. മനുഷ്യരെ വഹിച്ചുള്ള നാസയുടെ ആദ്യത്തെ സ്വകാര്യ ദൗത്യം സ്പേസ് എക്സിന്‍റെ ഫാൽക്കൺ 9 റോക്കറ്റ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്ന് മാർച്ച് 31ന് ഇന്ത്യന്‍ സമയം 12.55 ഓടെയാണ് പറന്നുയര്‍ന്നത്. നേരത്തേ കാലാവസ്ഥ വെല്ലുവിളിയായതിനാൽ മാറ്റി വെച്ചിരുന്ന ചരിത്രദൗത്യം പ്രതിസന്ധികളെ മറിടന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് കുതിച്ചു. ഇന്ത്യന്‍ സമയം നാളെ രാത്രി എട്ട് മണിയോടെ ഡ്രാഗണ്‍ സ്പേസ് സ്റ്റേഷനിലെത്തും.

നാസയിലെ മുതിർന്ന ശാസ്ത്രജ്ഞരായ റോബർട്ട് ബെഹ്ൻകെനും, ഡൗഗ്ലസ് ഹർലിയുമാണ് ‘ഡ്രാഗൺ കാപ്സ്യൂൾ’ എന്ന ഈ റോക്കറ്റിലെ മനുഷ്യർക്കിരിക്കാനുള്ള ഇടത്തിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. 49-കാരനായ ബെഹ്ൻകെനും 53-കാരനായ ഹർലിയും മുൻ യുഎസ് വായുസേനാ ടെസ്റ്റ് പൈലറ്റുമാരായിരുന്നു. ഇരുവരും നാസയിലെത്തുന്നത് 2000-ത്തിലാണ്. നീൽ ആംസ്ട്രോങ് അപ്പോളോ 11 എന്ന ചന്ദ്രനിലേക്കുള്ള 1969-ലെ ചരിത്രദൗത്യത്തിന് പുറപ്പെട്ടത് ഇവിടെ നിന്നാണ്.

നാസയുമായി കൈകോർത്ത്​ സ്വകാര്യവാഹനത്തില്‍ സഞ്ചാരികളെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിച്ച്​ (ഇൻറ‍ർനാഷണൽ സ്പേസ് സ്റ്റേഷൻ) ചരിത്രം രചിക്കാനായിരുന്നു പ്രമുഖ വ്യവസായി ഇലോൺ മാസ്കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിൻറെ ലക്ഷ്യം. എന്നാല്‍ ടേക്കോഫിന് ഇരുപത് മിനിറ്റ് മുൻപ് കാലാവസ്ഥാ വെല്ലുവിളിയെ തുടര്‍ന്ന് ദൗത്യം മാറ്റിവെയ്ക്കുകയായിരുന്നു. ഒൻപത് വ‍ർഷത്തിന് ശേഷമാണ് അമേരിക്ക ബഹിരാകാശ സഞ്ചാരികളെ സ്വന്തം രാജ്യത്ത് നിന്നും കൊണ്ടു പോകുന്നത്. 2011ന് ശേഷം റഷ്യയുടെ സോയൂസ് പേടകത്തിലാണ് സഞ്ചാരികളെ ബഹിരാകാശത്ത് എത്തിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...