ചില ജില്ലകളില്‍ രോഗവ്യാപനം അടിസ്ഥാനപ്പെടുത്തി ഇളവുകള്‍ അുവദിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചില ജില്ലകളില്‍ രോഗവ്യാപനം അടിസ്ഥാനപ്പെടുത്തി ഇളവുകള്‍ അുവദിക്കും. കൊവിഡ് 19 കേസുകള്‍ കുറവുള്ള ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, തൃശൂര്‍, വയനാട് ജില്ലകളെ മൂന്നാമത്തെ മേഖലയായി കണക്കാക്കി സാധാരണ ജീവിതം ഭാഗികമായി അനുവദിക്കാന്‍ ആലോചിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹോട്ട്സ്‌ പോട്ടായി കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ള തിരുവനന്തപുരം ജില്ലയും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്.

തിരുവനന്തപുരത്തെ മൂന്നാമത്തെ മേഖലയില്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കണമെന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ മുന്നില്‍വെക്കും. സാധാരണ ജീവിതം ഭാഗികമായി അനുവദിക്കുമെങ്കിലും നിയന്ത്രണങ്ങളെല്ലാം ഈ ജില്ലകളിലും ബാധകമായിരിക്കും. ആലപ്പുഴയില്‍ മൂന്നും തിരുവനന്തപുരം ജില്ലയില്‍ രണ്ടും പാലക്കാട് ജില്ലയില്‍ മൂന്നും തൃശൂര്‍, വയനാട് ജില്ലകളില്‍ ഒന്നു വീതവും കൊവിഡ് 19 കേസുകളാണ് ഉള്ളത്.

സിനിമാ തീയേറ്ററുകളും ആരാധനാലയങ്ങളും അടക്കമുള്ളവ അടച്ചിടും. കൂട്ടംകൂടലോ പൊതു – സ്വകാര്യ പരിപാടികളോ അനുവദിക്കില്ല. ഈ ജില്ലകളിലെ ഹോട്ട് സ്‌പോട്ടുകള്‍ പ്രത്യേകം കണ്ടെത്തി അടച്ചിടും. എന്നാല്‍ ചില ഇളവുകള്‍ അനുവദിക്കും. കടകള്‍, റെസ്റ്റോറന്റുകള്‍ എന്നിവ വൈകീട്ട് ഏഴു വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്ന തരത്തിലുള്ള ഇളവുകളാവും നല്‍കുന്നതെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...