ആനയടക്കമുള്ള വളർത്തു മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ സർക്കാർ അഞ്ച് കോടി അനുവദിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആന ഉൾപ്പടെയുള്ള വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് അഞ്ച് കോടി രൂപ സർക്കാർ അനുവദിച്ചു. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമാണ് തുക വകയിരുത്തിയത്. മൃഗ സംരക്ഷണ വകുപ്പാണ് കണക്കെടുപ്പ് നടത്തി തുക വിതരണം ചെയ്യേണ്ടത്.

നേരത്തെ തെരുവ് നായകൾക്കും കുരങ്ങുകൾക്കും ഭക്ഷണം ഉറപ്പാക്കണം എന്ന് മുഖ്യമന്ത്രി നി‍ർദേശിച്ചിരുന്നു. ഇതേതുട‍ർന്ന് പലയിടത്തും പോലീസും സന്നദ്ധ പ്രവർത്തകരും മൃ​ഗങ്ങൾക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നുണ്ട്. കൊവിഡ് വ്യാപനഭീതിയെ തുട‍ർന്ന് അടച്ചിട്ട സംസ്ഥാനത്തെ മൃ​ഗശാലകളിലെ മൃ​ഗങ്ങളും ഇപ്പോൾ കൊവിഡ് നിരീക്ഷണത്തിലാണ്.

ലോക്ക്ഡൌൺ നീട്ടിയ സാഹചര്യത്തിൽ തെരുവ് നായകൾക്കും മറ്റു മൃഗങ്ങൾക്കും ഭക്ഷണം എത്തിക്കാൻ 80 ലക്ഷത്തിലധികം രൂപ ഒഡിഷ സർക്കാരും അനുവദിച്ചിട്ടുണ്ട്. ദുരിതശ്വാസ നിധിയിൽ നിന്നാണ് ഈ പണം നൽകുക. തദ്ദേശഭരണസ്ഥാപങ്ങൾക്ക് പണം വീതിച്ചു നൽകും. ഒഡിഷയിൽ 60 കൊവിഡ് ബാധിതരാണുള്ളത്. ഒരാൾ രോ​ഗം ബാധിച്ചു മരിക്കുകയും ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ കുടുംബശ്രീ സി.ഡി.എസ് ഓണം വിപണന മേള ആരംഭിച്ചു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഓണം...