ന്യൂഡല്‍ഹി: രാജ്യത്തെ ലോക്ഡൗണ്‍ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടാന്‍ ധാരണ. പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫ്രണ്‍സിനു ശേഷമാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ചില മേഖലകളില്‍ ഇളവുകള്‍ നല്‍കിക്കൊണ്ടായിരിക്കും ലോക്ഡൗണ്‍ നീട്ടുന്നത്.
രാജ്യത്തെ ഹോട്ട്‌സ്‌പോട്ട് മേഖലകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനും കേന്ദ്രം ആലോചിക്കുന്നതായി ആരോഗ്യ സെക്രട്ടറി യോഗത്തില്‍ വ്യക്തമാക്കി. കേരളത്തില്‍ ഏതൊക്കെ മേഖലകളില്‍ ഇളവു നല്‍കണമെന്ന് തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗം തീരുമാനിക്കും.