ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേയ്ക്ക് പോകുന്നവരെ തടയരുതെന്ന് പോലീസുകാര്‍ക്ക് ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ഡോക്ടറെ കാണാന്‍ ക്ലിനിക്കിലേയ്ക്ക് പോകുന്നവരെ തടയരുതെന്ന് പൊലീസുകാര്‍ക്ക് ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. കൈവശം സത്യവാങ്മൂലവും ഫോണ്‍ നമ്പരുടക്കം ഡോക്ടറെ സംബന്ധിച്ച വിശദവിവരങ്ങളും ഉണ്ടെങ്കില്‍ അവരെ തടയരുതെന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി. ഡോക്ടറെ കാണാന്‍ പോകുന്ന മുതിര്‍ന്ന പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ പലയിടങ്ങളിലും തടഞ്ഞതായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.

ഇങ്ങനെ പോകുന്നവര്‍ സാമൂഹിക അകലം ഉള്‍പ്പെടെയുള്ള ആരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുവേണം യാത്ര ചെയ്യേണ്ടത്. സംശയം തോന്നുന്നപക്ഷം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഡോക്ടറെ ഫോണില്‍ വിളിച്ച്‌ സംശയനിവൃത്തി വരുത്താം. എന്നാല്‍ അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമേ അതിനു മുതിരാവൂ എന്നും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയ പ്രതിരോധത്തിന് കേരളത്തിന് പുതിയ നയം വേണം : പത്തനംതിട്ട ഡി.സി.സി മുഖ്യമന്ത്രിക്ക് നിവേദനം...

0
പത്തനംതിട്ട : ദുരന്തനിവാരണത്തിൽ നിന്ന് ദുരന്ത പ്രതിരോധത്തിലേക്ക് കേരളം മാറണമെന്നും കേരളത്തിൽ...

റാന്നി പുതമൺ പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിൽ വിള്ളൽ

0
​റാന്നി : ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ റാന്നി ബ്ലോക്ക് പടി-കോഴഞ്ചേരി റോഡിലെ...

പമ്പയിലെ പ്രളയജലമിറങ്ങി : അവശേഷിക്കുന്നത് മാലിന്യക്കൂമ്പാരങ്ങൾ

0
റാന്നി : പ്രളയക്കെടുതിക്ക് ശേഷം പമ്പാനദിയിൽ ജലനിരപ്പ് താഴ്ന്നുവെങ്കിലും നദിയിലുടനീളം അവശേഷിക്കുന്നത്...

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...