ഭീഷണിയുമായി വീണ്ടും ട്രംപ് : വിദേശ പൗരന്‍മാരെ തിരിച്ചു വിളിക്കാത്ത രാജ്യങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തും

For full experience, Download our mobile application:
Get it on Google Play

അമേരിക്ക : കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അമേരിക്കയിലുള്ള വിദേശ പൗരന്‍മാരെ തിരിച്ചു കൊണ്ടുപോകണമെന്ന്  അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  വിവിധ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ഈ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് വിസ വിലക്ക് ഏര്‍പ്പെടുത്തുമെന്നും ട്രംപ് പറഞ്ഞു. പൗരന്‍മാരെ തിരിച്ചു വിളിക്കാത്ത രാജ്യങ്ങള്‍ക്കും മതിയായ കാരണങ്ങളില്ലാതെ തിരികെ  കൊണ്ടുപോകല്‍ വൈകിപ്പിക്കുന്ന രാജ്യങ്ങള്‍ക്കുമാണ് വിസ വിലക്കേര്‍പ്പെടുത്തുക.

ഈ രാജ്യങ്ങളുടെ വിസ വിലക്ക് ഡിസംബര്‍ 31 വരെ നിലനില്‍ക്കും. ഇത് സംബന്ധിച്ച്‌ അടിയന്തിര പത്രിക വാഷിംഗ്ടണ്‍ ഇറക്കി. അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ സെക്രട്ടറിയാണ് പൗരന്‍മാരെ തിരിച്ചെടുക്കാത്ത രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കുക.

എന്നാല്‍ ട്രംപിന്റെ ഉത്തരവില്‍ ഏതെങ്കിലും രാജ്യത്തെ പേരെടുത്ത് പറയുന്നില്ല. പകര്‍ച്ചവ്യാധി നേരിടാന്‍ ഇത്തരം നടപടികള്‍ അത്യാവശ്യമാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിക്കുന്നു. അമേരിക്കയിലെ നിയമങ്ങള്‍ ലംഘിക്കുന്ന വിദേശ പൗരന്‍മാരെ തിരിച്ചയക്കണമെന്നും അതിനുള്ള നടപടികള്‍ ഏഴ് ദിവസത്തിനകം തുടങ്ങണമെന്നും കത്തില്‍ ട്രംപ് നിര്‍ദേശിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

ഗ്രാമ്പിയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...

ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം

0
ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാർ രാജമുടി ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷം....