ഇന്ന് കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന് ഡിജിപി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് പുതുക്കിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നെങ്കിലും ഇന്ന് പൂര്‍ണ്ണ തോതില്‍ നടപ്പാക്കില്ല. ഞാറാഴ്ചകള്‍ പൂര്‍ണ ഒഴിവ് ദിവസമായാണ് തീരുമാനിച്ചിട്ടുള്ളതെങ്കിലും ഇന്ന് കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന് ഡിജിപി ജില്ലാ പോലീസ് മേധാവികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരമുള്ള കടകള്‍ക്ക് ഇന്ന് തുറക്കാമെന്നും നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്നുമാണ് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് ഡിജിപി നിര്‍ദേശം നല്‍കിയത്. എന്നാല്‍ തിരക്ക് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക് കട അടച്ചിടാം. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണ തോതില്‍ കൊണ്ടുവരാനാണ് തീരുമാനമെന്നും ഇക്കാര്യങ്ങളുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അതേസമയം മറ്റ് നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് ബാധകമായിരിക്കും.

The post ഇന്ന് കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന് ഡിജിപി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...