അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കം തുടരുന്നു ; ഇന്ന് നാല് ട്രെയിനുകൾ കൂടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരളത്തില്‍ നിന്ന്  അന്യസംസ്ഥാന തൊഴിലാളികളുമായി നാല് ട്രെയിനുകൾ കൂടി ഇന്ന് പുറപ്പെടും. തൃശ്ശൂർ, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ പുറപ്പെടുക. എറണാകുളത്ത് നിന്ന് രണ്ട് ട്രെയിനുകളാണ് യാത്ര തിരിക്കുക. സംസ്ഥാനത്ത് നിന്ന് ഏഴായിരത്തോളം പേരാണ് ഇതുവരെ സ്വദേശത്തേക്ക് മടങ്ങിയത്.

ബിഹാര്‍ സ്വദേശികള്‍ക്കായി എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുക. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മൂവായിരത്തി അഞ്ഞൂറിലേറെ ഇതര സംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഒഡീഷ, ബിഹാര്‍ സ്വദേശികളെ മാത്രമാണ് ഈ ട്രെയിനുകളില്‍ കൊണ്ടുപോയത്.

തൃശ്ശൂരിൽ നിന്നും കണ്ണൂരിൽ നിന്നും വൈകിട്ട് അഞ്ച് മണിക്കാണ് ട്രെയിൻ പുറപ്പെടുക. ക്യാമ്പുകളിൽ നേരിട്ട് പരിശോധന നടത്തി രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ തെരഞ്ഞെടുത്താകും യാത്രയാക്കുക. ഇതിനായി പ്രത്യേക രജിസ്ട്രേഷനും ഉണ്ടാകും. ഇന്നലെ അന്യസംസ്ഥാന തൊഴിലാളികളുമായി അഞ്ച് ട്രെയിനുകൾ കേരളത്തിൽ നിന്ന് പുറപ്പെട്ടിരുന്നു.

The post അന്യസംസ്ഥാന തൊഴിലാളികളുടെ മടക്കം തുടരുന്നു ; ഇന്ന് നാല് ട്രെയിനുകൾ കൂടി appeared first on Pathanamthitta Media.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...