ലോക്ക്ഡൗൺ ദിനത്തിലെ ശുചീകരണം ഏറ്റെടുത്ത് കേരളം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പകർച്ചവ്യാധി പ്രതിരോധത്തിനായി സമ്പൂർണ്ണ ലോക്ക്ഡൗൺ ദിനത്തിൽ കേരളമാകെ ശുചീകരണ യജ്ഞങ്ങൾ പുരോഗമിക്കുന്നു. ശുചീകരണ ദിനത്തിൽ മന്ത്രിമാരും ജനപ്രതിനിധികളും സന്നദ്ധസംഘടനകളും അണിചേര്‍ന്നു. മഴക്കാല രോഗങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ശൂചീകരണ യജ്ഞത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

സർവ്വകക്ഷിയോഗത്തില്‍ ഉയർന്ന അഭിപ്രായ പ്രകാരമാണ് യജ്ഞം നടത്തുന്നതെന്നും എല്ലാവരും സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. മഴക്കാല പൂർവ ശുചീകരണ പ്രവർത്തികളാണ് പല ഇടങ്ങളിലും നടക്കുന്നത്. വാർഡ് തല സമിതിയുടെയും യുവജന കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് ശുചീകരണം. ഡെങ്കി, ചിക്കൻഗുനിയ പോലുള്ള പകർച്ച വ്യാധികൾ തടയുകയാണ് പ്രധാനലക്ഷ്യം. ജനകീയ പങ്കാളിത്തതോടെയുള്ള സമൂഹ ശുചീകരണത്തിന് പകരം സമ്പൂർണ്ണ ലോക്ഡൗണ്‍ ദിനത്തിലെ ശുചീകരണം പലയിടത്തും സ്വകാര്യമായി.

തദ്ദേശ സ്ഥാപനങ്ങളാണ് ശുചീകരണ യജ്ഞം പ്രധാനമായും ഏറ്റെടുത്തത്. കൊച്ചിയിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ വിവിധ ഇടങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു. തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിലും പൊതുയിടങ്ങൾ ശുചിയാക്കി. കൊവിഡ് കാലത്തെ രൂപീകരിച്ച സന്നദ്ധ സേനയായ കമ്മ്യൂണിറ്റി വോളണ്ടിയർ കോർപ്സും ശുചീകരണത്തിനായി രംഗത്തിറങ്ങി. കൊച്ചി നഗരസഭയുടെ നേതൃത്വത്തിൽ ബോട്ട് ജെട്ടിയും പരിസരവും വൃത്തിയാക്കി. കോഴിക്കോട് ആനക്കുളം സാംസ്കാരിക നിലയത്തിൽ മേയർ തോട്ടത്തിൽ രവീന്ദ്രന്റെ നേതൃത്വത്തിൽ ആയിരുന്നു ശുചീകരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...