മധുരയില്‍ വ്യവസ്ഥകള്‍ ലംഘിച്ച് കട തുറന്നയാള്‍ പോലീസ് മര്‍ദനത്തില്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : മധുരയില്‍ ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് ഇറച്ചിക്കട തുറന്നയാള്‍  പോലീസ് മര്‍ദനത്തില്‍ മരിച്ചു. മധുര സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ ഇറച്ചിക്കട നടത്തുന്ന റാവുത്തര്‍ (56) ആണ് മരിച്ചത്. ലോക്ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ച് മാര്‍ക്കറ്റുകളില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നതിനാല്‍ മധുരയില്‍ ഞായറാഴ്ച ഇറച്ചിക്കടകള്‍ തുറക്കുന്നത് കോര്‍പറേഷന്‍ നിരോധിച്ചിരുന്നു.

എന്നാല്‍ റാവുത്തര്‍ കോര്‍പറേഷന്റെ വിലക്ക് വകവെക്കാതെ കട തുറന്നു. ഇതറിഞ്ഞ പോലീസ് സംഭവസ്ഥലത്തെത്തി റാവുത്തറോട് കട പൂട്ടാന്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് വാക്കേറ്റമുണ്ടാവുകയും മൂന്നു പോലീസുകാര്‍ ചേര്‍ന്ന് റാവുത്തറിനെ മര്‍ദിച്ചുവെന്നും മാര്‍ക്കറ്റിലുണ്ടായിരുന്നവര്‍ പറഞ്ഞു. മര്‍ദനമേറ്റ് സംഭവസ്ഥലത്ത് കുഴഞ്ഞുവീണ റാവുത്തറിനെ മധുര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സ ഫലിക്കാതെ റാവുത്തര്‍  മരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴ ജില്ല രൂപീകരണം : യുഡിഎഫിൽ തർക്കം ; ഇടുക്കി ജില്ലയുടെ ഭാവിയെ ബാധിക്കുമെന്ന്...

0
മൂവാറ്റുപുഴ : മൂവാറ്റുപുഴ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് യുഡിഎഫിൽ തർക്കം.മുന്നണിയോഗത്തിൽ എതിർപ്പ്...

മഹാരാഷ്ട്രയിലെ വാട്ടർ പ്ലാന്റിൽ ക്ലോറിൻ വാതക ചോർച്ച ; 52 ഓളം പേർ ആശുപത്രിയിൽ

0
നാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ കളക്ടേഴ്സ് കോളനിക്ക് സമീപമുള്ള ഗോധാനിയിലെ ജലശുദ്ധീകരണ പ്ലാന്റിലുണ്ടായ...

വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

0
ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ജനപ്രിയ പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍. സൗജന്യ ഗ്യാസ്...

ക്ഷേമ പെൻഷൻ വിതരണം : 1105 കോടി രൂപ അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ;...

0
തിരുവനന്തപുരം : ക്ഷേമ പെൻഷൻ വിതരണം ചെയ്യുന്നതിന് 1105 കോടി രൂപ...