കൊച്ചി : കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാൾക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം. ഇയാളുടെ പരിശോധനാഫലം നെഗറ്റീവ് ആണെന്ന് കളക്ടർ എസ്.സുഹാസ് അറിയിച്ചു.
എറണാകുളം സ്വദേശിയായ അറുപത്തഞ്ചുകാരനെ തിങ്കളാഴ്ചയാണ് അസ്വസ്ഥതകളെ തുടർന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. രാത്രിയോടെ ഇദ്ദേഹം ഹൃദയാഘാതം മൂലം മരണപ്പെടുകയായിരുന്നു. വിദേശത്തുനിന്ന് എത്തിയതിനെ തുടർന്ന് ഇദ്ദേഹം വീട്ടിൽ 28 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. ഇക്കാരണം കൊണ്ടാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായപ്പോൾ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചതെന്ന് ജില്ലാ ഇൻഫർമേഷൻ ഓഫീസർ വ്യക്തമാക്കി.
കളമശ്ശേരിയിൽ നിരീക്ഷണത്തിലിരിക്കെ മരിച്ചയാളുടെ കോവിഡ് പരിശോധനാഫലം നെഗറ്റീവ്
RECENT NEWS
Advertisment