അപരസ്ഥാനാര്‍ത്ഥിത്വം : പല മാതാപിതാക്കൾ കുട്ടികള്‍ക്ക് ഒരേ പേരുകൾ നൽകിയാല്‍ എന്ത് ചെയ്യാനാകുമെന്ന് കോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യം പൊതുതെരഞ്ഞെടുപ്പിലൂടെ കടന്ന് പോവുകയാണ്. സ്വാഭാവികമായും ഒരു മണ്ഡലത്തിലെ പ്രധാന സ്ഥാനാര്‍ത്ഥികളുടേ പേരിന് സമാനമായ പേരുള്ള നിരവധി സ്ഥാനാര്‍ത്ഥികളെ മത്സരാര്‍ത്ഥികളായി കാണാം. ഇത്തരം അപര സ്ഥാനാര്‍ത്ഥികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. നിരവധി തെരഞ്ഞെടുപ്പുകളില്‍ അപര സ്ഥാനാര്‍ത്ഥികള്‍ പിടിച്ച വോട്ട് കാരണം തോറ്റുപോയ പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ എണ്ണവും കുറവല്ല. ഇതിനൊരു പരിഹാരം കാണാനായി സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചപ്പോള്‍, ഇടപെടാതെ കോടതി. രാജ്യത്ത് നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ അപരസ്ഥാനാർത്ഥികളെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രിം കോടതി ഇടപെടാൻ വിസമ്മതിച്ചത്. അപരസ്ഥാനാർത്ഥികളെ നിർത്തി തെരഞ്ഞെടുപ്പ് ഫലം പലപ്പോഴും അട്ടിമറിയ്ക്കുന്നുവെന്നും ഇതുവഴി ജനപിന്തുണയുള്ളവരെ തോൽപിക്കാൻ എതിർ കക്ഷികൾ ശ്രമിക്കുന്നുവെന്നാണ് ഹർജിയിൽ ആരോപിച്ചിരുന്നത്. ഗുരുതരമായ വിഷയമെന്ന നിലയിൽ കോടതി ഈക്കാര്യത്തിൽ ഇടപെടണമെന്നും ഹർജിക്കാരനായി അഭിഭാഷകൻ വി.കെ ബിജു വാദിച്ചു.

കേരളത്തിലടക്കം വിവിധ തെരഞ്ഞെടുപ്പുകളിൽ പ്രമുഖ സ്ഥാനാർത്ഥികൾ അപരസ്ഥാനാർത്ഥികൾ പിടിച്ച വോട്ടുകൾ കാരണം തോറ്റു പോയതിന്‍റെ രേഖകളും കണക്കുകളും ഹർജിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, ഹർജി പരിഗണിച്ച ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ച്, പല മാതാപിതാക്കൾ കുട്ടികള്‍ക്ക് ഒരേ പേരുകൾ നൽകുന്നതിൽ എന്ത് ചെയ്യാനാകുമെന്നായിരുന്നു ചോദിച്ചത്. മാത്രമല്ല പ്രമുഖ സ്ഥാനാർത്ഥിയുടെ പേരുമായി സാമ്യം കൊണ്ട് മറ്റുള്ളവരോട് മത്സരിക്കരുതെന്ന് പറയാനാകുമോ എന്നും കോടതി ചോദിച്ചു. ഈ സാഹചര്യത്തിൽ ഹർജിയിൽ ഇടപെടാനില്ലെന്നും ബെഞ്ച് വ്യക്തമാക്കിയതോടെ ഹർജി പിൻവലിക്കുകയാണെന്ന് അഭിഭാഷകൻ അറിയിച്ചു. കേരളത്തിൽ നിന്നുള്ള പൌരാവകാശ പ്രവർത്തകൻ സാബു സ്റ്റീഫനാണ് ഹർജിക്കാരൻ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ ഗാന്ധിക്ക് ആശ്വാസം ; സവർക്കർ വിരുദ്ധ പരാമർശക്കേസ് റദ്ദാക്കി സുപ്രീംകോടതി

0
ന്യൂഡൽഹി : വി ഡി സവർക്കർക്കെതിരായ പരാമർശത്തിൽ പ്രതിപക്ഷ നേതാവും കോൺഗ്രസ്...

കണ്ണമ്മൂല വിഷ്ണു വധക്കേസ്: മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ

0
തിരുവനന്തപുരം: കണ്ണമ്മൂല വിഷ്ണു വധക്കേസിൽ മുഴുവൻ പ്രതികൾക്കും ജീവപര്യന്തം ശിക്ഷ. നെടുമങ്ങാട്...

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ തൂഫാന്‍ ആഞ്ഞടിച്ചു ; മൈ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് 'എന്റെ പോലീസ് സ്റ്റേഷന്‍' പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി...

തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച

0
മഞ്ചേശ്വരം: തലപ്പാടി മത്സ്യ മാർക്കറ്റിൽ വൻ കവർച്ച. ഫ്രീസറുകൾ തകർത്ത്...