ചര്‍മ്മരോഗമാണ് അരിമ്പാറ. ഹ്യൂമന്‍പാപ്പിലോമ വിഭാഗത്തിലെ നൂറോളംതരം വൈറസുകളാണ് അരിമ്പാറയ്ക്ക് പ്രധാന കാരണം. കൈവിരലുകളിലും കൈത്തണ്ടയുടെ പുറകിലുമാണ് സാധാരണ അരിമ്പാറ ഉണ്ടാവുന്നത്. എങ്കിലും ശരീരത്തിന്റെ ഏത് ഭാഗത്തും ഇത് ഒറ്റയ്‌ക്കോ കൂട്ടമായോ ആവാം. പെട്ടെന്നും നേരിട്ടുമല്ലെങ്കിലും അരിമ്പാറ പകരാന്‍ സാധ്യതുണ്ട്. അരിമ്പാറയില്‍ സ്പര്‍ശിക്കാതിരിക്കുന്നതാണ് നല്ലത്. വൈറസ് ശരീരത്തില്‍ കയറിയാല്‍ത്തന്നെ മാസങ്ങള്‍ക്കുശേഷമായിരിക്കും അരിമ്പാറ പ്രത്യക്ഷപ്പെടുക. മരുന്നുകളും ഓയിന്‍മെന്റുകളും ഉപയോഗിച്ചാല്‍ വളരെ സമയം എടുക്കും അരിമ്പാറ കുറയാന്‍. വൈദ്യുതി ഉപയോഗിച്ച് കരിച്ചുകളയുന്നതോ ക്രയോ സര്‍ജറിയിലൂടെ തണുപ്പിച്ചു ചുരുക്കിക്കളയുന്നതോ ആയ ആധുനിക ചികിത്സകളാണ് അരിമ്പാറയ്‌ക്കെതിരെ ഏറ്റവും ഫലപ്രദമായിട്ടുള്ളത്. വൈദ്യുതിയുടെ ചൂടുകൊണ്ട് അരിമ്പാറ കരിച്ചുകളയുന്ന വിദ്യയാണ് ഇലക്ട്രാ കോര്‍ട്ടറി.
ഇത് ചെയ്യുന്ന പ്രത്യേക ഉപകരണത്തിന്‍റെ സൂചിമുനപോലുള്ള അഗ്രം ആവശ്യത്തിന് ചൂടാകുമ്പോള്‍ അരിമ്പാറയില്‍ മുട്ടിച്ചു കരിക്കുകയാണ് ചെയ്യുക. സാധാരണ വലിപ്പമുള്ള അരിമ്പാറ രണ്ടോ മൂന്നോ മിനിറ്റുകൊണ്ട് പൂര്‍ണമായും കരിച്ചുകളയാം. ആ ഭാഗത്തുണ്ടാകുന്ന ചെറിയ പാട് ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ മാറും. അരിമ്പാറകളുടെ എണ്ണം, വലിപ്പം എന്നിവയ്ക്ക് അനുസരിച്ച് ഇലക്‌ട്രോ കോര്‍ട്ടറിയുടെ ചെലവ് വ്യത്യസ്തമായിരിക്കും. റേഡിയോ ഫ്രീക്വന്‍സി സര്‍ജറിയില്‍ വൈദ്യുതിയെ റേഡിയോ തരംഗരൂപത്തിലാക്കിയാണ് അരിമ്പാറ ഇല്ലാതാക്കുക. ഇലക്‌ട്രോ കോര്‍ട്ടറിപോലെതന്നെ ഏതാനും മിനിറ്റ് കൊണ്ട് അരിമ്പാറ നശിപ്പിക്കാം. ദ്രവരൂപത്തിലുള്ള നൈട്രജന്‍ ഉപയോഗിച്ച് തണുപ്പിച്ച് അരിമ്പാറ നശിപ്പിക്കുന്ന വിദ്യയാണ് ക്രയോസര്‍ജറി. ക്രയോ പ്രോബ് എന്ന ഉപകരണത്തിന്റെ തുമ്പ് ഉപയോഗിച്ച് അരിമ്പാറയ്ക്ക് മുകളില്‍ നൈട്രജന്‍ സ്‌പ്രേ ചെയ്താല്‍ അഞ്ചുമിനിറ്റ് കൊണ്ട് അരിമ്പാറ നശിക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























